Latest NewsKeralaNews

ആദ്യ വിവാഹം ഡിവോഴ്സായപ്പോൾ ഫെയ്സ്ബുക്കിൽ പരിചയപ്പെട്ട സുഹൃത്ത്, സ്വത്തിനായി വിവാഹം:കൃതിയെ കൊന്ന വൈശാഖ് ഇപ്പോൾ യു.എ.ഇയിൽ

കൊല്ലം: കൃതിയെ മലയാളികൾ മറക്കാനിടയില്ല. ഭർത്താവിന്റെ കൈകളിൽ ശ്വാസംമുട്ടി പിടഞ്ഞ് വീണ കൃതി ഇന്ന് ഒരോർമ്മ മാത്രമാണ്. കൃതിയെ കൊലപ്പെടുത്തിയ ഭർത്താവ് വൈശാഖ് ആകട്ടെ ഇന്ന് പുതിയ ജീവിതവുമായി യു.എ.ഇയിൽ അടിച്ച് പൊളിക്കുന്നു. വെറും 42 ദിവസം മാത്രമാണ് വൈശാഖ് ജയിലിൽ കിടന്നത്. പുറത്തിറങ്ങിയ ഇയാൾ വേറെ വിവാഹം കഴിക്കുകയും, വ്യാജ പാസ്‌പോർട്ടിൽ ഗൾഫിലേക്ക് കടക്കുകയും ചെയ്തു. പോലീസിനെ പോലും കബളിപ്പിച്ച് വൈശാഖ് എങ്ങനെയാണ് പുതിയ പാസ്പോർട്ട് ഉണ്ടാക്കി ഗൾഫിലേക്ക് കടന്നതെന്ന സംശയമാണ് നിലനിൽക്കുന്നത്.

2019ൽ സ്വന്തം വീട്ടിലെ കിടപ്പുമുറിയിലിട്ടാണ് വൈശാഖ് തലയിണ മുഖത്ത് അമര്‍ത്തി ശ്വാസം മുട്ടിച്ച് കൊന്നത്. പിന്നീട് താൻ അല്ല ഇതൊന്നും ചെയ്തത് എന്ന് തെളിയിക്കാൻ കൃത്രിമ തെളിവുകളുണ്ടാക്കി. കൃതിയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട വൈശാഖിന്റെ വാക്കുകളിൽ വിശ്വാസം തോന്നിയ കൃതി ഇയാളെ വിവാഹം കഴിക്കുകയായിരുന്നു. സ്വത്ത് മുന്നിൽ കണ്ടുകൊണ്ടായിരുന്നു വിവാഹം. എന്നാൽ, സ്വത്തിനുവേണ്ടിയുള്ള വൈശാഖിന്‍റെ ശ്രമങ്ങള്‍ പരാജയപ്പെട്ടതാണ് കൃതിയെ കൊലപ്പെടുത്താൻ തീരുമാനിച്ചത്.

കൃതിയുടെ കൊലപാതകത്തിന് ശേഷം 2021 ൽ കൃതിയുടെ പിതാവ് മനോരമക്ക് നൽകിയ ഒരു അഭിമുഖം വൈറലായിരുന്നു. ആ അഭിമുഖത്തിൽ കൃതിയെ കുറിച്ചും, വൈശാഖിനെ കുറിച്ചും കൃതിയുടെ പിതാവ് പറയുന്നതിങ്ങനെ:

‘എന്റെ മകൾ കൃതിയെ ഓർമയുണ്ടോ? രണ്ടു വർഷം മുൻപ് ഭർത്താവ് കിടപ്പുമുറിയിലിട്ടു ശ്വാസം മുട്ടിച്ച് കൊന്ന എന്റെ മകൾ കൃതി. അന്നു കേരളവും സർ‌ക്കാരും പൊലീസും മാധ്യമങ്ങളും പൊതുജനങ്ങളും എനിക്കൊപ്പം നിന്നു. എന്റെ മകളെ കൊന്ന കേസില്‍ പ്രതിയായ വൈശാഖിനെ അറസ്റ്റ് ചെയ്തു. എന്നാൽ, വെറും 42 ദിവസം മാത്രമാണ് അവൻ ജയിലിൽ കിടന്നത്. സ്വാധീനം കൊണ്ടും പണം കൊണ്ടും ജാമ്യം നേടി പുറത്തിറങ്ങി. ഇപ്പോൾ സ്വതന്ത്രനായി അവൻ പുറത്തുണ്ട്. സമ്പന്നമായ ഒരു കുടുംബത്തിലെ പെൺകുട്ടിയെ വീണ്ടും കല്യാണം കഴിച്ചു. ജാമ്യത്തിലിറങ്ങി രണ്ടാഴ്ച കഴിഞ്ഞപ്പോൾ തന്നെ ഈ നാട്ടിലെ തന്നെ അത്യാവശ്യം സമ്പന്നമായ ഒരു കുടുംബത്തിലെ പെൺകുട്ടിക്ക് ഫെയ്സ്ബുക്കിൽ റിക്വസ്റ്റ് അയച്ചു. പിന്നാലെ മെസേജ് അയച്ചു. അവർക്ക് ഇവനെ അറിയാവുന്നത് കൊണ്ട് ആ കുടുംബം എന്നെ ബന്ധപ്പെട്ടു. നിങ്ങളുടെ മകളെ കൊന്നവനല്ലേ ഇവനെന്നു ചോദിച്ചു. അതോടെ ആ കുട്ടിക്ക് മെസേജ് അയക്കുന്നത് നിർത്തി.

കാശുള്ള കുടുംബത്തിലെ പെൺകുട്ടിയെ തിരഞ്ഞു പിടിച്ചാണ് ഇവന്റെ നീക്കം. ആ പെൺകുട്ടി ഇവന്റെ വാക്കുകളിൽ വീണു പോയെന്നാണ് ഞാൻ അറിഞ്ഞത്. നല്ല രീതിയിൽ സംസാരിച്ച് ആളുകളെ വീഴ്ത്തും. ഒടുവിൽ അവർ ഇവൻ പറയുന്നതെല്ലാം വിശ്വസിക്കും. ഇവനെ ചോദ്യം ചെയ്യാൻ കരുത്തുള്ളവരുടെ വീട്ടിൽ ഇവൻ പോകാറില്ല. ജാമ്യത്തിലിറങ്ങിയ ഇവൻ ആ കുട്ടിയെ എങ്ങനെ നിയമപ്രകാരം വിവാഹം കഴിച്ചു എന്ന കാര്യത്തിലും എനിക്ക് സംശയമുണ്ട്. ആ കുട്ടിയുടെ ആദ്യ വിവാഹം കൂടിയാണിത്. വിവാഹമോചനം നേടി നിൽക്കുന്നവർ അടക്കം അങ്ങനെ പലരും ഇവന്റെ ഇരകളായിട്ടുണ്ട്. ഫെയ്സ്ബുക്ക് വഴിയാണ് ഇവന്റെ നീക്കങ്ങൾ. ഇവന്റെ പേജിൽ പോയാൽ കാണാം ചിത്രങ്ങൾ. വലിയ ആഡംബരത്തിലാണ് ജീവിക്കുന്നത് എന്ന് തോന്നും. ഏതു പെൺകുട്ടിയെയും വീഴ്ത്താനുള്ള മിടുക്കുമുണ്ട്. ഒന്നോർത്തു നോക്കൂ. ഇവനെ പോലെയുള്ള ക്രിമിനലുകൾക്ക് എന്ത് ശിക്ഷയാണ് ഇവിടെ ലഭിക്കുന്നത്. ഞാൻ ഇപ്പോൾ ലക്ഷങ്ങളുടെ കടക്കാരനാണ്. ഞാൻ പോലും അറിയാതെ ഞങ്ങളുടെ സ്വത്തുക്കൾ ഈടുവച്ചു ലോൺ എടുത്ത് ലക്ഷങ്ങളാണ് ഇവൻ നേടിയത്. ഒടുവിൽ എന്റെ മകളെയും കൊന്നു’, കൃതിയുടെ അച്ഛൻ കണ്ണീരോടെ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button