പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്ററിലെ മുതിർന്ന എൻജിനീയറെ പുറത്താക്കിയിരിക്കുകയാണ് സിഇഒ ആയ ഇലോൺ മസ്ക്. തൻ്റെ അക്കൗണ്ടിന്റെ അവസ്ഥ ദയനീയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് എൻജിനീയറെ ഇലോൺ മസ്ക് പുറത്താക്കിയിരിക്കുന്നത്. അതേസമയം, 100 മില്യണിൽ അധികം ആളുകളാണ് ഇലോൺ മസ്കിനെ ട്വിറ്റർ മുഖാന്തരം പിന്തുടരുന്നത്. 100 മില്യൺ ഫോളോവേഴ്സ് ഉണ്ടായിട്ടും റീച്ച് പോരെന്ന വിചിത്ര കാരണത്തെ തുടർന്നാണ് എൻജിനീയറെ പുറത്താക്കിയത്.
പ്രമുഖ വലതുപക്ഷ ഹാൻഡിലുകൾ ഇലോൺ മസ്കിന്റെ റീച്ചിനെക്കുറിച്ച് ആരോപണങ്ങൾ നടത്തിയിരുന്നു. ഇത്തരം പരാതികളെ തുടർന്നാണ് കടുത്ത നടപടിയുമായി മസ്ക് രംഗത്തെത്തിയത്. അതേസമയം, കഴിഞ്ഞയാഴ്ച ഒരു ദിവസത്തേക്ക് മാത്രമായി മസ്ക് അക്കൗണ്ട് പ്രൈവറ്റ് ആക്കിയിരുന്നു. അക്കൗണ്ട് പ്രൈവറ്റ് ചെയ്യുമ്പോൾ തന്റെ ട്വീറ്റുകൾ കൂടുതൽ ആളുകളിലേക്ക് എത്തുന്നുണ്ടോ എന്ന് അറിയാൻ വേണ്ടിയാണ് പുതിയ നീക്കം നടത്തിയത്. 100 മില്യണിലധികം ഫോളോവേഴ്സ് ഉണ്ടെങ്കിലും പതിനായിരക്കണക്കിന് ഇംപ്രഷനുകൾ മാത്രം ലഭിക്കുന്നത് മസ്കിനെ നിരാശനാക്കിയിട്ടുണ്ട്. 2022- ലാണ് 44 ബില്യൺ ഡോളറിന് ട്വിറ്ററിനെ ഇലോൺ മസ്ക് സ്വന്തമാക്കിയത്.
Post Your Comments