Latest NewsNewsIndia

സ്വവർഗാനുരാഗം കുറ്റകൃത്യമായി കാണുന്നത് അനീതി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

മുംബൈ: സ്വവർഗാനുരാഗം കുറ്റകൃത്യമായി കാണുന്നത് അനീതിയാണന്ന് വ്യക്തമാക്കി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. മഹാരാഷ്ട്ര നിയമ യൂണിവേഴ്‌സിറ്റിയിലെ ബിരുദദാന ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 2018ൽ ഡി വൈ ചന്ദ്രചൂഡ് തന്നെ വിധി പ്രഖ്യാപിച്ച നവതേജ് സിങ് ജോഹർ കേസിലെ സംഭവങ്ങളോട് ചേർത്തായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

Read Also: ‘കേരളത്തിൽ എല്ലാവർക്കും സമാധാനത്തോടെ ജീവിക്കാൻ കഴിയുന്നുണ്ട്, വർഗീയ സംഘർഷം ഇല്ല’: അമിത് ഷായ്‌ക്കെതിരെ പിണറായി വിജയൻ

ഇന്ത്യൻ ശിക്ഷ നിയമത്തിലെ 377-ാം വകുപ്പ് കാലത്തിന് അനുയോജ്യമല്ലാത്ത നിയമമാണ്. ഇത് ഭരണഘടന ഉറപ്പ് നൽകുന്ന സ്വകാര്യതയ്ക്കും വ്യക്തി സ്വാതന്ത്ര്യത്തിനുമെതിരാണ്. നിർഭാഗ്യവശാൽ നിയമത്തിന് ഒരു വൈമുഖ്യ സ്വഭാവം ഉണ്ട്. അത് നിയമപാലകരിലും ന്യായാധിപന്മാരിലും കാണരുത്. ഭരണഘടനയുടെ മൂല്യം സംരക്ഷിക്കേണ്ട തലത്തിലേക്ക് വരുമ്പോൾ വിവേചനാധികാരം ഉപയോഗിക്കണം. അത്തരത്തിൽ സമൂഹം നീതിക്കുവേണ്ടിയുള്ള നമ്മുടെ കൂട്ടായ അന്വേഷണത്തിന്റെ നട്ടെല്ലായി മാറും. സമൂഹ മാദ്ധ്യമത്തിന്റെ വരവോടെ മനുഷ്യർ കൂടുതൽ ഒറ്റപ്പെടുകയും തങ്ങളിലേക്ക് തന്നെ ചുരുങ്ങുകയും ചെയ്തുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Read Also: അയ്യപ്പനാകാന്‍ ഓഡിഷന് പോയ മോഹന്‍ലാല്‍, അയ്യപ്പന്‍റെ അനിയന്‍ ആയിട്ടുള്ള വേഷം പോലും കൊടുത്തില്ല: ശാന്തിവിള ദിനേശ്

shortlink

Related Articles

Post Your Comments

Related Articles


Back to top button