അയോധ്യ കേസില്‍ വിധി പറഞ്ഞ ജഡ്ജിമാരില്‍ ഒരാളെ അന്ധ്രാപ്രദേശ് ഗവര്‍ണര്‍ ആക്കിയതില്‍ രോഷം പ്രകടിപ്പിച്ച് അരുണ്‍ കുമാര്‍

ചിലയിടങ്ങളില്‍ സംഘപരിവാര്‍ അംഗം ജഡ്ജിയാകുന്നു, പിന്നെ ഗവര്‍ണറായി സ്ഥാനക്കയറ്റം

തിരുവനന്തപുരം: ചിലയിടങ്ങളില്‍ സംഘപരിവാര്‍ അംഗം ജഡ്ജിയാകുന്നു, പിന്നെ ഗവര്‍ണറായി സ്ഥാനക്കയറ്റം: അയോധ്യ കേസില്‍ വിധി പറഞ്ഞ ജഡ്ജിമാരില്‍ ഒരാളെ അന്ധ്രാപ്രദേശ് ഗവര്‍ണര്‍ ആക്കിയതില്‍ രോഷം പ്രകടിപ്പിച്ച് അരുണ്‍ കുമാര്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് അയോധ്യ കേസില്‍ വിധി പറഞ്ഞ അഞ്ചംഗ ബെഞ്ചിലെ അംഗമായ ജസ്റ്റിസ് സയ്യിദ് അബ്ദുള്‍ നസീറിനെ അന്ധ്രാപ്രദേശ് ഗവര്‍ണറായി നിയമിച്ചതിനെതിരെ രംഗത്ത് വന്നത്.

Read Also: ‘എനിക്കും എന്റെ പാർട്ടിക്കും യോജിക്കാൻ കഴിയാത്ത കാര്യങ്ങൾ ഹരീഷ് പറഞ്ഞിട്ടുണ്ടെങ്കിൽ…’: എം.എ ബേബി

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..

 

‘സുപ്രീം കോടതി ജഡ്ജിയായി വിരമിച്ചിട്ട് ഒരു മാസം തികയും മുമ്പ് ആന്ധ്രാപ്രദേശ് ഗവര്‍ണറായി നിയമനം.
ശ്രദ്ധേയ വിധികള്‍ :
മുത്തലാഖ്: സ്റ്റേറ്റിനനുകൂലം
നോട്ട് നിരോധനം : സ്റ്റേറ്റിനനുകൂലം
അയോധ്യ കേസ്: ബാബറി പള്ളി നിലനിന്നിരുന്ന സ്ഥലം രാമക്ഷേത്ര അവശിഷ്ടങ്ങളുള്ള ഇടമാണെന്നും പള്ളിയുടെ 2.77 ഏക്കര്‍ സ്ഥലം രാമക്ഷേത്ര നിര്‍മ്മാണ ട്രസ്റ്റിന് നല്‍കണമെന്നും വിധിച്ച അഞ്ചംഗ ബഞ്ചിലംഗം.

ചിലയിടങ്ങളില്‍ സംഘപരിവാര്‍ അംഗം ജഡ്ജിയാകുന്നു. മറ്റു ചിലയിടങ്ങളില്‍ ജഡ്ജിമാര്‍ ഗവര്‍ണറാകുന്നു. ‘സെപ്പറേഷന്‍ ഓഫ് പവേഴ്‌സ് പ്രിന്‍സിപ്പിള്‍ ‘ സരയു നദിയില്‍ ചാടി ആത്മഹത്യ ചെയ്യുന്നു’.

 

 

Share
Leave a Comment