NewsMobile PhoneTechnology

ഷവോമി 11ടി പ്രോ: വിലയും സവിശേഷതയും പരിചയപ്പെടാം

6.67 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡോട്ട് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

ഇന്ത്യൻ വിപണിയിൽ ഒട്ടനവധി ആരാധകർ ഉള്ള ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് ഷവോമി. കിടിലൻ സവിശേഷതകളാണ് ഷവോമിയുടെ പ്രധാന പ്രത്യേകത. അത്തരത്തിൽ ഷവോമി പുറത്തിറക്കിയ മികച്ച ഹാൻഡ്സെറ്റുകളിൽ ഒന്നാണ് ഷവോമി 11ടി പ്രോ. വളരെ വ്യത്യസ്തമായ ഡിസൈനിൽ വാങ്ങാൻ സാധിക്കുന്ന ഈ ഹാൻഡ്സെറ്റുകളുടെ പ്രധാന സവിശേഷതകൾ പരിചയപ്പെടാം.

6.67 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡോട്ട് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. Kryo 680 CPU പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 11 ആണ്.

Also Read: എഡിഎമ്മിന്റെ ഔദ്യോദിക ചെയറിൽ എംഎൽഎ കയറിയിരുന്നത് പ്രോട്ടോകോൾ ലംഘനം: അഡ്വ. ശ്രീജിത്ത് പെരുമന

108 മെഗാപിക്സൽ, 8 മെഗാപിക്സൽ, 5 മെഗാപിക്സൽ ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിട്ടുള്ളത്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. 5,000 എംഎഎച്ച് ബാറ്ററി ലൈഫ് കാഴ്ചവയ്ക്കുന്നുണ്ട്. 35,999 രൂപയാണ് ഷവോമി 11ടി പ്രോ സ്മാർട്ട്ഫോണുകളുടെ ഇന്ത്യൻ വിപണി വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button