Latest NewsUAENewsInternationalGulf

പാകിസ്ഥാൻ കരസേനാ മേധാവിയുമായി കൂടിക്കാഴ്ച്ച നടത്തി യുഎഇ പ്രസിഡന്റ്

അബുദാബി: പാകിസ്ഥാൻ കരസേനാ മേധാവി ജനറൽ അസിം മുനീറുമായി കൂടിക്കാഴ്ച്ച നടത്തി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. നിരവധി വിഷയങ്ങൾ ഇരുവരും തമ്മിൽ ചർച്ച ചെയ്തു. യുഎഇയും പാകിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വർദ്ധിപ്പിക്കുന്നതിനെ കുറിച്ചും നേതാക്കൾ ചർച്ച നടത്തി. യുഎഇയിൽ നിന്നും പാകിസ്ഥാനിൽ നിന്നുമുള്ള നിരവധി മുതിർന്ന ഉദ്യോഗസ്ഥരും കൂടിക്കാഴ്ച്ചയിൽ പങ്കാളികളായി.

Read Also: ഉത്തർപ്രദേശിൽ വൻകിട നിക്ഷേപങ്ങൾ പ്രഖ്യാപിച്ച് പ്രമുഖ വ്യവസായ കമ്പനികൾ, കൂടുതൽ വിവരങ്ങൾ അറിയാം

ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിനെ കുറിച്ച് ഇരുവരും ചർച്ച ചെയ്തു. എല്ലാ മേഖലകളിലും ബന്ധം ദൃഢമാക്കുന്നതിനെ കുറിച്ചും ഇരുവരും സംസാരിച്ചു. ഏറ്റവും പുതിയ പ്രാദേശികവും ആഗോളവുമായ സംഭവവികാസങ്ങൾക്കു പുറമെ, പരസ്പര പരിഗണനയുള്ള നിരവധി വിഷയങ്ങളും ഇരുവരും ചർച്ച ചെയ്തു.

Read Also: ‘നാട്ടിലേക്ക് പോകാൻ പെട്ടി കെട്ടിയ പ്രവാസി മണിക്കൂറുകൾക്ക് മുൻപ് ആത്മഹത്യ ചെയ്തു, ഈ അനുഭവം ആദ്യം’: അഷറഫ് താമരശ്ശേരി

shortlink

Related Articles

Post Your Comments

Related Articles


Back to top button