കൽപ്പറ്റ: എം.ഡി.എം.എ മയക്കുമരുന്നുമായി രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ. മലപ്പുറം മൂന്നിയൂർ വെളിമുക്ക് സ്വദേശികളായ കൈതകത്ത് പള്ളിയാലിൽ വീട്ടിൽ റാഷിദ് (31), മനമ്മൽ വീട്ടിൽ മുഹമ്മദ് മഹലൂഫ് (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
Read Also : പതിനേഴുകാരന് പൊതുറോഡിൽ ഓടിക്കാൻ സ്‌കൂട്ടർ നൽകിയ ബന്ധുവിന് 25,000 രൂപ പിഴയും കോടതി പിരിയും വരെ തടവും ശിക്ഷയും
പുതിയ ബസ്റ്റാൻഡ് പരിസരത്തു നിന്ന് 49.10 ഗ്രാം എം.ഡി.എം.എയുമായിട്ടാണ് യുവാക്കൾ അറസ്റ്റിലായത്. പ്രതികൾക്കെതിരെ എൻ.ഡി.പി.എസ് നിയമപ്രകാരം കേസെടുത്തു.
കൽപ്പറ്റ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ബിജു ആന്റണിയും സംഘവും ചേർന്നാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Leave a Comment