ThrissurNattuvarthaLatest NewsKeralaNews

സ്വ​കാ​ര്യ ബ​സി​ല്‍ യു​വ​തി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം : യുവാവ് അറസ്റ്റിൽ

മാ​റ​ഞ്ചേ​രി ക​രി​ങ്ക​ല്ല​ത്താ​ണി സ്വ​ദേ​ശി പു​ന്ന​ക്കാ​ട്ട​യി​ല്‍ വീ​ട്ടി​ല്‍ ഇ​സ്മാ​യി​ലി​നെ (47) ആ​ണ് അറസ്റ്റ് ചെയ്തത്

കു​ന്നം​കു​ളം: സ്വ​കാ​ര്യ ബ​സി​ല്‍ യു​വ​തി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ പ്ര​തി പി​ടി​യി​ൽ. മാ​റ​ഞ്ചേ​രി ക​രി​ങ്ക​ല്ല​ത്താ​ണി സ്വ​ദേ​ശി പു​ന്ന​ക്കാ​ട്ട​യി​ല്‍ വീ​ട്ടി​ല്‍ ഇ​സ്മാ​യി​ലി​നെ (47) ആ​ണ് അറസ്റ്റ് ചെയ്തത്.

Read Also : യാത്ര പുറപ്പെടുന്നതിന് മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ: ജനങ്ങൾക്കായി പ്രത്യേക ക്യാംപെയ്ൻ ആരംഭിച്ച് പോലീസ്

സം​സ്ഥാ​ന പാ​ത​യി​ലെ ക​ട​വ​ല്ലൂ​രിൽ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 8.45-നാണ് സം​ഭ​വം. തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കു​ന്ന ഭ​ര്‍ത്താ​വി​നെ കാ​ണാ​ന്‍ എ​ട​പ്പാ​ളി​ൽ​ നി​ന്ന് പി​താ​വും മ​ക​നു​മൊ​ത്ത് പോ​കു​ന്ന​തി​നി​ടെ യു​വ​തി​ക്ക് നേ​രെ പി​ൻ​സീ​റ്റി​ലി​രു​ന്ന പ്ര​തി ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു.

യു​വ​തി ബ​ഹ​ളം വെ​ച്ച​തോ​ടെ നാ​ട്ടു​കാ​രും ബ​സ് ജീ​വ​ന​ക്കാ​രും ചേ​ര്‍ന്ന് ബ​സ് കു​ന്നം​കു​ളം സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച് പ്ര​തി​യെ പൊ​ലീ​സി​ലേ​ൽ​പ്പി​ച്ചു. കു​ന്നം​കു​ളം സ്റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫീ​സ​ര്‍ യു.​കെ. ഷാ​ജ​ഹാ​ൻ ആണ് പ്രതിയെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളെ കോ​ട​തിയിൽ ഹാജരാക്കിയ ശേഷം റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button