ഉത്തർപ്രദേശിൽ വൻകിട നിക്ഷേപങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ് രാജ്യത്തെ പ്രമുഖ വ്യവസായ കമ്പനികൾ. റിപ്പോർട്ടുകൾ പ്രകാരം, റിലയൻസ്, ടാറ്റ, ബിർള തുടങ്ങിയ വ്യവസായ ഭീമന്മാരാണ് ഉത്തർപ്രദേശിൽ കോടികളുടെ നിക്ഷേപം നടത്താൻ പദ്ധതിയിടുന്നത്. ഗ്ലോബൽ ഇൻവെസ്റ്റേഴ്‌സ് സമ്മിറ്റിലാണ് ഉത്തർപ്രദേശിൽ ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് സ്ഥാപനങ്ങളിൽ നിന്നുള്ള വൻ നിക്ഷേപ പ്രഖ്യാപനങ്ങൾ ഉണ്ടായിരിക്കുന്നത്.
മുകേഷ് അംബാനി ഉത്തർപ്രദേശിൽ അടുത്ത നാല് വർഷത്തിനുള്ളിൽ 75,000 കോടി രൂപയുടെ നിക്ഷേപം നടത്താനാണ് പദ്ധതിയിടുന്നത്. കൂടാതെ, ഒരു ലക്ഷത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള നീക്കവും അദ്ദേഹം നടത്തുന്നുണ്ട്. മുകേഷ് അംബാനിയുടെ നേതൃത്വത്തിൽ 10 ജിഗാവാട്ട് പുനരുപയോഗ ഊർജ്ജശേഷി സ്ഥാപിക്കുമെന്നാണ് സൂചന. ഇതോടൊപ്പം യുപിയിൽ ബയോ ഗ്യാസ് എനർജി ബിസിനസിന്റെ പ്രഖ്യാപനവും അംബാനി നടത്തിയിട്ടുണ്ട്.
യുപിയിൽ 25,000 കോടി രൂപയുടെ നിക്ഷേപം നടത്താനാണ് ആദിത്യ ബിർള ഗ്രൂപ്പിന്റെ നീക്കം. സിമന്റ്, ലോഹം, ധനകാര്യ സേവനങ്ങൾ, പുനരുപയോഗ ഊർജ്ജം തുടങ്ങിയ മേഖലകളിൽ നിക്ഷേപം നടത്തുമെന്ന് ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗളം ബിർള പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments