ഹരിപ്പാട്: 15 വയസുള്ള പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ 30- കാരന് 66 വർഷം കഠിന തടവും 1.8 ലക്ഷം രൂപ പിഴയും കോടതി വിധിച്ച് കോടതി.പ്രതിക്കെതിരെ പോക്സോയടക്കം വിവിധ കുറ്റങ്ങൾ ചുമത്തിയിരുന്നു. വള്ളികുന്നം അജ്മൽ ഹൗസിൽ നിലവിൽ കടുവിങ്കൽ പ്ലാനേത്തു വടക്കതിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന നിസാമുദ്ദീനെയാണ് കോടതി ശിക്ഷിച്ചത്. ഹരിപ്പാട് അതിവേഗ കോടതി സ്പെഷൽ ജഡ്ജി എസ്. സജികുമാറാണ് ശിക്ഷ വിധിച്ചത്.
Read Also : ഞാൻ ശരിയായ നിലപാടേ സ്വീകരിക്കാറുള്ളൂ,എനിക്കെതിരെ ആരും ഒരു ആരോപണവും ഉന്നയിച്ചിട്ടില്ല: ഇപി ജയരാജൻ
അമ്മ ഉപേക്ഷിച്ചു പോവുകയും പിതാവ് ജയിലിൽ ആയിരിക്കുകയും ചെയ്ത സാഹചര്യത്തിൽ അമ്മൂമ്മയോടൊപ്പം താമസിച്ചുവന്ന പെൺകുട്ടിയെയാണ് പ്രതി നിരന്തരം ലൈംഗികമായി പീഡിപ്പിച്ചത്.
കേസിൽ 24 സാക്ഷികളെ വിസ്തരിച്ചു. വള്ളികുന്നം പൊലീസ് ഇൻസ്പെക്ടർ എം. എം. ഇഗ്നേഷ്യസ് ആണ് അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എസ്. രഘു ഹാജരായി.
Post Your Comments