
ദുബായ്: മന്ത്രവാദം ചെയ്യുന്നുവെന്നാരോപിച്ച് സത്രീയുടെ വീടിന് തീവെച്ച് യുവാവ്. യുഎഇയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് യുഎഇ കോടതി പ്രതിയ്ക്ക് ശിക്ഷ വിധിച്ചു. 3 മാസം തടവും 13000 ദിർഹം പിഴയുമാണ് ഇയാൾക്കു ലഭിച്ച ശിക്ഷ. മന്ത്രവാദവും ആഭിചാരവും ചെയ്യുന്നുവെന്ന് ആരോപിച്ചാണ് ഗൾഫ് പൗരനായ യുവാവ് സ്ത്രീയുടെ വീടിന് തീവെച്ചത്.
സ്ത്രീയുടെ ആഭിചാര ക്രിയകൾ തന്നെ ബാധിച്ചതായാണ് യുവാവ് പറയുന്നത്. സ്ത്രീയുടെ വീട്ടിലെത്തിയ പ്രതി പലതവണ വാതിലിനു മുട്ടിയെങ്കിലും ഇവർ തുറന്നില്ല. തുടർന്നാണ് ഇയാൾ വീടിന് തീവെച്ചത്. പിന്നീട് ഇയാൾ സംഭവസ്ഥലത്ത് നിന്നും ഓടിരക്ഷപ്പെട്ടു. സബീൽ മേഖലയിൽ നിന്നാണ് പോലീസ് പ്രതിയെ പിടികൂടിയത്.
Post Your Comments