CinemaMollywoodLatest NewsNewsBollywoodEntertainmentKollywoodMovie Gossips

സംവിധായകരുടെ കൂടെ കിടക്ക പങ്കിടാൻ നിർബന്ധിച്ചു: കാസ്റ്റിംഗ് കൗച്ച് അനുഭവം തുറന്നുപറഞ്ഞ് മോഹന്‍ലാല്‍ ചിത്രത്തിലെ നായിക

ചെന്നൈ: കാസ്റ്റിംഗ് കൗച്ച് മൂലം താന്‍ ധാരാളം തെലുങ്ക് ചിത്രങ്ങള്‍ വേണ്ടെന്ന് വച്ചിട്ടുണ്ടെന്ന് പറഞ്ഞ് നടി മഞ്ജരി. തെലുങ്കില്‍ നിന്നും ധാരാളം ഓഫറുകള്‍ വന്നിരുന്നു എന്നും എന്നാൽ, സംവിധായകരുടെ കൂടെ കിടക്ക പങ്കിടണമെന്നായിരുന്നു ആവശ്യപ്പെട്ടതെന്നും താരം പറയുന്നു. അതിന് തയ്യാറാകത്തതിനാല്‍ താന്‍ ആ സിനിമകള്‍ വേണ്ടെന്ന് വെക്കുകയായിരുന്നുവെന്നും മഞ്ജരി കൂട്ടിച്ചേർത്തു.

‘കാസ്റ്റിംഗ് കൗച്ച് അനുഭവത്തെ തുടര്‍ന്ന് പ്രതിഭാധനരായ ധാരാളം അഭിനേതാക്കള്‍ സിനിമാലോകത്തു നിന്നും പിന്മാറുന്നുണ്ട്. അന്നത്തെ സംഭവങ്ങള്‍ തന്നെ കടുത്ത വിഷാദരോഗിയാക്കി. സാധാരണ നിലയിലേക്ക് എത്താന്‍ തനിക്ക് സമയം വേണ്ടി വന്നു,’ മഞ്ജരി പറയുന്നു.

ബിസിനസ് വിപുലീകരണത്തിന് തുടക്കമിട്ട് എയർ ഇന്ത്യ, പുതിയ വിമാനങ്ങൾ വാങ്ങാനുള്ള കരാറിൽ ഒപ്പുവെച്ചു

‘രോക്ക് സക്കോ തോ രോക്ക്’ എന്ന ഹിന്ദി ചിത്രത്തിലൂടെയായിരുന്നു മഞ്ജരിയുടെ അരങ്ങേറ്റം. പിന്നെ ‘ഫാള്‍ട്ടു’ എന്ന ബംഗാളി ചിത്രത്തിലാണ് താരം അഭിനയിച്ചത്. 2008ല്‍ പുറത്തിറങ്ങിയ ‘ജാനേ തു യ ജാനേ ന’ എന്ന ചിത്രത്തിലൂടെയാണ് മഞ്ജരി ശ്രദ്ധ നേടിയത്. ഇമ്രാന്‍ ഖാനും ജനീലിയ ഡിസൂസയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിലെ മഞ്ജരിയുടെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു.

ചിത്രത്തിലെ അഭിനയത്തിന് താരത്തെ തേടി പുരസ്‌കാരവുമെത്തി. പിന്നാലെ, തെലുങ്കിലും തമിഴിലും കന്നഡയിലുമെല്ലാം നിരവധി ചിത്രങ്ങളിൽ മഞ്ജരി അഭിനയിച്ചു. മോഹന്‍ലാല്‍ ചിത്രം മിസ്റ്റര്‍ ഫ്രോഡിലൂടെയാണ് മഞ്ജരി മലയാളത്തിലെത്തുന്നത്. സീ 5ന്റെ സ്റ്റേറ്റ് ഓഫ് സീജ് ടെമ്പിള്‍ അറ്റാക്ക് ആണ് താരത്തിന്റേതായി ഒടുവിലിറങ്ങിയ ഹിന്ദി ചിത്രം.

shortlink

Related Articles

Post Your Comments

Related Articles


Back to top button