രാജ്യത്തെ പ്രമുഖ പൊതുമേഖലാ ലൈഫ് ഇൻഷുറൻസ് കമ്പനിയായ എൽഐസിക്ക് മൂന്നാം പാദത്തിൽ മികച്ച നേട്ടം. കണക്കുകൾ പ്രകാരം, ഒക്ടോബറിൽ ആരംഭിച്ച് ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ 6,334.19 കോടി രൂപയുടെ ലാഭമാണ് എൽഐസി നേടിയത്. മുൻ വർഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ 234.91 കോടി രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. കൂടാതെ, സെപ്തംബറിൽ അവസാനിച്ച രണ്ടാം പാദത്തിൽ 15,952.49 കോടി രൂപയുടെ വരുമാനമാണ് എൽഐസി നേടിയത്.
മൂന്നാം പാദത്തിൽ അറ്റ പ്രീമിയം വരുമാനം 97,620 കോടി രൂപ വർദ്ധിച്ച് 1.11 ലക്ഷം കോടി രൂപയായിട്ടുണ്ട്. കൂടാതെ, പുത്തൻ പ്രീമിയം വരുമാനം 8,748.55 കോടി രൂപയിൽ നിന്നും 9,724.71 കോടി രൂപയായാണ് ഉയർന്നത്. ഇത്തവണ 84,889 കോടി രൂപ നിക്ഷേപങ്ങളിൽ നിന്നുള്ള വരുമാനമായി ലഭിച്ചിട്ടുണ്ട്. നടപ്പു സാമ്പത്തിക വർഷം 9 മാസക്കാലയളവിൽ എൽഐസിയുടെ മൊത്തം പ്രീമിയം വരുമാനം 20.65 ശതമാനം വർദ്ധനവോടെ 3.42 ലക്ഷം കോടി രൂപയായി. അതേസമയം, എൽഐസി കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 44.34 ലക്ഷം കോടി രൂപയാണ്.
Also Read: കുംഭമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട നാളെ തുറക്കും
Post Your Comments