ഡൽഹി: ഇന്ത്യ മുസ്ലീങ്ങളുടെ ജന്മഭൂമിയാണെന്നും രാജ്യത്തെ ഏറ്റവും പുരാതനമായ മതം മുസ്ലീം മതമാണെന്നും വ്യക്തമാക്കി ജാമിഅത്തുൽ ഉലമ ഇ ഹിന്ദ് മേധാവി മഹ്‌മൂദ് മദ്‌നി. ഇസ്ലാം പുറത്ത് നിന്ന് വന്ന മതമാണെന്ന് പറയുന്നത് അടിസ്ഥാന രഹിതമാണെന്നും ഇസ്ലാമോ ഫോബിയ പരത്തുന്നവർക്കെതിരെ കടുത്ത നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ആർഎഎസ്എസ് മേധാവി മോഹൻ ഭാഗവതിനേയും പോലെ ഈ രാജ്യം തന്നെ പോലുള്ളവരുടേത് കൂടിയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ‘ഇന്ത്യ നമ്മുടെ കൂടി രാജ്യമാണ്. ഈ രാജ്യം നരേന്ദ്ര മോദിയുടെയും മോഹൻ ഭാഗവതിന്റെയും മാത്രമല്ല. ഈ രാജ്യം മഹ്‌മൂദിന്റേത് കൂടിയാണ്. മഹ്‌മൂദ് അവരേക്കാൾ ഒരിഞ്ച് മുന്നിലുമല്ല, മഹമൂദിനെക്കാൾ ഒരിഞ്ച് മുന്നിലുമല്ല അവർ’ മഹ്‌മൂദ് മദ്‌നി വ്യക്തമാക്കി.
‘ഇന്ത്യ മുസ്ലീങ്ങളുടെ ജന്മഭൂമിയാണ്, ഇസ്ലാം പുറത്തുനിന്ന് വന്ന മതമാണെന്ന് പറയുന്നത് അടിസ്ഥാനരഹിതവും തെറ്റുമാണ്. മുസ്ലീങ്ങൾക്ക് ഏറ്റവും മികച്ച രാജ്യമാണ് ഇന്ത്യ. ഇസ്ലാമോ ഫോബിയ പരത്തുന്നവർക്കെതിരെ കടുത്ത നടപടി വേണം. രാജ്യത്തെ മത ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ തടയാൻ പ്രത്യേക നിയമനിർമ്മാണം വേണം,’ മദനി ആവശ്യപ്പെട്ടു.
Post Your Comments