WayanadKeralaNattuvarthaLatest NewsNews

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു : പിന്നീട് സംഭവിച്ചത്

കണ്ണൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറിനാണ് തീപിടിച്ചത്

വയനാട്: വയനാട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കണ്ണൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറിനാണ് തീപിടിച്ചത്. ആർക്കും പരിക്കില്ല. തീ പടരുന്നത് കണ്ട് യാത്രക്കാർ ഓടി രക്ഷപ്പെടുകയായിരുന്നു.

Read Also : ചേലാകർമ്മം നിയമവിരുദ്ധമായി പ്രഖ്യാപിക്കണം: ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി

തലപ്പുഴ നാൽപ്പത്തിനാലിൽ ആണ് സംഭവം. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീയണക്കാൻ ശ്രമിച്ചെങ്കിലും ഫലപ്രദമായില്ല. കാർ പൂർണമായും കത്തി നശിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ദിവസങ്ങൾക്ക് മുൻപ് തലപ്പുഴയിൽ മറ്റൊരു വാഹനം കത്തി നശിച്ചിരുന്നു.

കഴിഞ്ഞ ദിവസം എറണാകുളം കുറുപ്പംപടിയിലും ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചിരുന്നു. വാഹനത്തിൽ നിന്ന് പുക ഉയരുന്നത് കണ്ട് ഡ്രൈവർ കാർ നിർത്തി പുറത്തേക്കിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. പുണ്ടക്കുഴി സ്വദേശി എൽദോസ് ആണ് കാർ ഓടിച്ചിരുന്നത്. മാരുതി ആൾട്ടോ കാറാണ് അപകടത്തിൽ പെട്ടത്. തുടർന്ന്, ഫയർ ഫോഴ്സ് എത്തിയാണ് തീയണച്ചത്. കാർ പൂർണ്ണമായും കത്തിനശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button