തിരുവനന്തപുരം: സംസ്ഥാന സർക്കാർ വർധിപ്പിച്ച നികുതി ബഹിഷ്‌കരിക്കണമെന്ന പ്രഖ്യാപനത്തിൽ നിന്ന് മലക്കം മറിഞ്ഞ് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍. സമര ആഹ്വാനം നടത്തിയതല്ലെന്നും നികുതി നല്‍കരുതെന്ന തരത്തിലുള്ള പ്രഖ്യാപനത്തിന് മുമ്പ് ചര്‍ച്ചകള്‍ നടത്തണമെന്നും സുധാകരന്‍ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവിനോട് ആശയ വിനിമയം നടത്തിയിരുന്നില്ലെന്നും സര്‍ക്കാര്‍ തിരുത്തിയില്ലെങ്കില്‍ ബഹിഷ്‌കരണത്തെക്കുറിച്ച് ആലോചിച്ച് തീരുമാനിക്കേണ്ടി വരുമെന്നും സുധാകരൻ കൂട്ടിച്ചേർത്തു. അധിക നികുതി ജനങ്ങള്‍ അടയ്ക്കരുതെന്നും നടപടി വന്നാല്‍ കോണ്‍ഗ്രസ് സംരക്ഷിക്കുമെന്നുമായിരുന്നു, നേരത്തെ കെ സുധാകരന്റെ പ്രസ്താവന.
ഒരു രൂപ പോലും നികുതിയിനത്തില്‍ കുറക്കാന്‍ തയ്യാറല്ലാത്ത ഉറപ്പും ഉളുപ്പും ഇല്ലാത്ത മുഖ്യമന്ത്രിയാണ് പിണറായി എന്നും സുധാകരൻ പറഞ്ഞു. എന്നാല്‍, കെ സുധാകരന്റെ പ്രഖ്യാപനത്തെ തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ്, സുധാകരന്‍ പ്രഖ്യാപനം പിന്‍വലിച്ചത്.
Post Your Comments