AlappuzhaLatest NewsKeralaNattuvarthaNews

അ​ഭി​ഭാ​ഷ​ക​ന് നേരെ ആക്രമണം : പ്രതി പിടിയിൽ

കൊ​ല്ലം കോ​ർ​പ​റേ​ഷ​ന്‍ 41ാം ഡി​വി​ഷ​നി​ൽ ഇ​ര​വി​പു​രം പു​ത്ത​ന്ന​വ​ട തു​ണ്ട​ഴി​ക​ത്തു​വീ​ട്ടി​ൽ ധ​ർ​മ​കു​മാ​റി​നെ​യാ​ണ് (44) അ​റ​സ്റ്റ്​ ചെ​യ്ത​ത്

ചേ​ർ​ത്ത​ല: അ​ഭി​ഭാ​ഷ​ക​ന് നേരെ ആക്രമണം നടത്തിയ കേ​സി​ലെ പ്ര​തി പൊലീസ് പിടിയിൽ. കൊ​ല്ലം സ്വ​ദേ​ശി ചേ​ർ​ത്ത​ല അ​രീ​പ്പ​റ​മ്പി​ൽ താ​മ​സി​ക്കു​ന്ന അ​ഭി​ഭാ​ഷ​ക​നെ വീ​ട്ടി​ല്‍ ക​യ​റി കൈ ​ത​ല്ലി​യൊ​ടി​ച്ച കേ​സി​ലെ പ്ര​തി കൊ​ല്ലം കോ​ർ​പ​റേ​ഷ​ന്‍ 41ാം ഡി​വി​ഷ​നി​ൽ ഇ​ര​വി​പു​രം പു​ത്ത​ന്ന​വ​ട തു​ണ്ട​ഴി​ക​ത്തു​വീ​ട്ടി​ൽ ധ​ർ​മ​കു​മാ​റി​നെ​യാ​ണ് (44) അ​റ​സ്റ്റ്​ ചെ​യ്ത​ത്. അ​ർ​ത്തു​ങ്ക​ൽ പൊ​ലീ​സാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Read Also : ഇരുചക്ര വാഹനത്തില്‍ ട്രിപ്പിൾസ് അടിച്ച് പെൺകുട്ടികൾ: അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ധ​ർ​മ​കു​മാ​റി​ന്‍റെ ഇ​ള​യ​ച്ഛ​നാ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ അ​ഭി​ഭാ​ഷ​ക​ന്‍. പ്ര​തി​യു​ടെ അ​ച്ഛ​ന്‍റെ പേ​രി​ലു​ള്ള സ്ഥ​ലം വി​ൽ​ക്കു​ന്ന​തി​ന്​ അ​ഭി​ഭാ​ഷ​ക​ൻ ഇ​ട​നി​ല​ നി​ന്ന വി​രോ​ധ​ത്താ​ലാ​ണ് ആ​ക്ര​മ​ണം നടത്തിയതെന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു.

നാ​ലു​മാ​സം മു​മ്പാണ്​ കേസിനാസ്പദമായ സം​ഭ​വം. തുടർന്ന്, ഒ​ളി​വി​ൽ​ പോ​യ പ്ര​തി​യെ മ​ഹാ​രാ​ഷ്ട്ര​യി​ലെ താ​ണെ​യി​ല്‍ നി​ന്നാ​ണ് പൊ​ലീ​സ് ക​സ്റ്റ​ഡി​യിലെ​ടു​ത്ത​ത്.

അ​ർ​ത്തു​ങ്ക​ൽ ഇ​ൻ​സ്പെ​ക്ട​ർ പി.​ജി. മ​ധു, എ.​എ​സ്.​ഐ കെ.​സി. അ​നി​ൽ​കു​മാ​ർ, സി​വി​ൽ പൊ​ലീ​സ് ഓ​ഫീ​സ​ർ ശ​ശി​കു​മാ​ർ എ​ന്നി​വ​ർ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button