MalappuramKeralaNattuvarthaLatest NewsNews

പ്രണയാഭ്യര്‍ത്ഥന നിരസിച്ച പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം : പ്രതിക്ക് 7 വർഷം കഠിന തടവ്

പെരിന്തല്‍മണ്ണ മണ്ണാര്‍മല സ്വദേശി ജിനേഷിനെയാണ് കോടതി ശിക്ഷിച്ചത്

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ച പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് ഏഴുവര്‍ഷം കഠിനതവ് ശിക്ഷ വിധിച്ച് കോടതി. പെരിന്തല്‍മണ്ണ മണ്ണാര്‍മല സ്വദേശി ജിനേഷിനെയാണ് കോടതി ശിക്ഷിച്ചത്. പെരിന്തല്‍മണ്ണ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. 22000 രൂപ പിഴയും അടയ്ക്കണം.

Read Also : കാട്ടാന ശല്യം: തുടർ നടപടികളെക്കുറിച്ച് ആലോചിക്കാൻ ഇന്ന് വനം വകുപ്പുദ്യോഗസ്ഥരുടെ യോഗം 

കഴിഞ്ഞ വര്‍ഷം ജൂലൈ മാസമാണ് കേസിനാസ്പദമായ സംഭവം. രാവിലെ ട്യൂഷന്‍ സെന്ററിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ ആനമങ്ങാട് ടൗണിന് അടുത്ത് വെച്ച് പ്രതി കുത്തുകയായിരുന്നു. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഇയാളെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. 14 വയസുള്ള പെണ്‍കുട്ടിയാണ് ആക്രമിക്കപ്പെട്ടത്. പ്രതി ഈ പെൺകുട്ടിയെ നിരന്തരം പിന്തുടര്‍ന്ന് ശല്യം ചെയ്തിരുന്നു.

പെൺകുട്ടി പ്രതിയുടെ പ്രണായാഭ്യര്‍ത്ഥന നിരസിച്ചതായിരുന്നു ആക്രമണത്തിന്റെ കാരണം. പെരിന്തല്‍മണ്ണ പൊലീസാണ് അന്വേഷണം നടത്തി കുറ്റപത്രം സമർ‍പ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button