
ചവറ: നിയന്ത്രണം വിട്ട പെട്ടി ഓട്ടോ ദേശീയപാതയുടെ സമീപത്തെ താഴ്ച്ചയിൽ പതിച്ച് പെട്ടി ഓട്ടോയിൽ ഉണ്ടായിരുന്ന സ്ത്രീക്ക് പരിക്കേറ്റു. നീണ്ടകര ഹാർബർ റോഡിൽ പ്രകാശി റാഫേലിന്റെ കാലിനാണ് പരിക്കേറ്റത്. ഡ്രൈവർ പരിക്കില്ലാതെ രക്ഷപ്പെട്ടു.
ഇന്നലെ രാവിലെ 10.30-ന് ചവറ നല്ലേഴ്ത്ത് മുക്കിൽ ആണ് ഓട്ടോ താഴ്ച്ചയിൽ വീണത്. മത്സ്യ വ്യാപാരം കഴിഞ്ഞ് നീണ്ടകരയിലേക്ക് പോകുകയായിരുന്ന ഓട്ടോ എതിരെ വന്ന വാഹനത്തിന് സൈഡ് നൽകുന്നതിനിടയിൽ നിയന്ത്രണം വിട്ട് ദേശീയപാതയോട് ചേർന്ന് കാടുകയറി വെള്ളക്കെട്ടുള്ള ഭാഗത്തേക്ക് പതിക്കുകയായിരുന്നു.
വിവരമറിഞ്ഞെത്തിയ ചവറ ഫയർഫോയ്സും നാട്ടുകാരും ചേർന്നാണ് പരിക്കേറ്റ സ്ത്രീയെ നീണ്ടകര താലൂക്കാശുപത്രിയിൽ എത്തിച്ചത്.
Post Your Comments