Latest NewsNewsBusiness

ഇന്ത്യൻ ഉപയോക്താക്കൾക്ക് ട്വിറ്റർ ബ്ലൂ ടിക്ക് സജീവമായി നിലനിർത്താം, പ്രതിമാസ സബ്സ്ക്രിപ്ഷൻ നിരക്കുകൾ പ്രഖ്യാപിച്ചു

പ്രതിമാസം സബ്സ്ക്രിപ്ഷൻ തുക അടയ്ക്കുന്നവർക്ക് അധിക സേവനങ്ങളും ട്വിറ്റർ വാഗ്ദാനം ചെയ്യുന്നുണ്ട്

ഇന്ത്യൻ ഉപയോക്താക്കൾക്ക് ബ്ലൂ ടിക്ക് നിലനിർത്താൻ ഇനി മുതൽ പണം നൽകേണ്ടിവരുമെന്ന പ്രഖ്യാപനവുമായി ട്വിറ്റർ. റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യയിൽ ട്വിറ്റർ ബ്ലൂ ടിക്ക് സബ്സ്ക്രിപ്ഷൻ പ്ലാനുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. ആൻഡ്രോയ്ഡ് മൊബൈൽ, ഐഫോൺ എന്നിവയിൽ ബ്ലൂ ടിക്ക് സേവനം നിലനിർത്താൻ പ്രതിമാസം 900 രൂപയാണ് ഉപയോക്താക്കൾ നൽകേണ്ടത്. അതേസമയം, വെബിലെ സബ്സ്ക്രിപ്ഷൻ പ്ലാനിന് പ്രതിമാസം 650 രൂപയാണ് ഈടാക്കുക.

പ്രതിമാസം സബ്സ്ക്രിപ്ഷൻ തുക അടയ്ക്കുന്നവർക്ക് അധിക സേവനങ്ങളും ട്വിറ്റർ വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ, വെബ് ഉപയോക്താക്കൾക്കായി പ്രതിവർഷം 6,800 രൂപയുടെ വാർഷിക സബ്സ്ക്രിപ്ഷൻ പ്ലാനും അവതരിപ്പിച്ചിട്ടുണ്ട്. ഇന്ത്യയ്ക്ക് പുറമേ, യുഎസ്, കാനഡ, ജപ്പാൻ, ഇന്തോനേഷ്യ, ന്യൂസിലാൻഡ്, ബ്രസീൽ, യുകെ, സൗദി അറേബ്യ, ഫ്രാൻസ്, ജർമ്മനി, ഓസ്ട്രേലിയ, ഇറ്റലി, പോർച്ചുഗൽ, സ്പെയിൻ എന്നിവിടങ്ങളിലും ബ്ലൂ ടിക്ക് നിലനിർത്താൻ സബ്സ്ക്രിപ്ഷൻ തുക ഈടാക്കുന്നുണ്ട്.

Also Read: ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​രെ വ​ഴി​യി​ല്‍ ത​ട​ഞ്ഞു മ​ര്‍​ദ്ദി​ച്ചു : പ്രതികൾ പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button