Latest NewsNewsBusiness

കാലിടറി ഓഹരി വിപണി, വ്യാപാരം നഷ്ടത്തിൽ അവസാനിപ്പിച്ചു

ബിഎസ്ഇ സ്മോൾക്യാപ് സൂചിക 0.4 ശതമാനമാണ് നേട്ടം ഉണ്ടാക്കിയത്

ആഭ്യന്തര സൂചികകൾ ദുർബലമായതോടെ കാലിടറി ഓഹരി വിപണി. ബിഎസ്ഇ സെൻസെക്സ് 123.5 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 60,682- ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 37 പോയിന്റ് നഷ്ടത്തിൽ 17,857- ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് വിപണിയിൽ 1,821 ഓഹരികൾ മുന്നേറിയും, 1,547 ഓഹരികൾ ഇടിഞ്ഞും 148 ഓഹരികൾ മാറ്റമില്ലാതെയും വ്യാപാരം അവസാനിപ്പിച്ചു.

അദാനി എന്റർപ്രൈസസ്, എച്ച്സിഎൽ ടെക്നോളജീസ്, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, ടാറ്റാ സ്റ്റീൽ, കോൾ ഇന്ത്യ തുടങ്ങിയവയുടെ ഓഹരികൾക്ക് നേരിയ തോതിൽ മങ്ങലേറ്റു. അതേസമയം, ടാറ്റ മോട്ടോഴ്സ്, യുപിഎൽ, സിപ്ല, ഹീറോ മോട്ടോകോർപ്പ്, എൽ ആൻഡ് ടി തുടങ്ങിയവരുടെ ഓഹരികൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഇന്ന് ബിഎസ്ഇ സ്മോൾക്യാപ് സൂചിക 0.4 ശതമാനമാണ് നേട്ടം ഉണ്ടാക്കിയത്.

Also Read: പോളിസി ഉടമകൾക്ക് മുന്നറിയിപ്പുമായി എൽഐസി, ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ നടപടി സ്വീകരിച്ചേക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button