IdukkiKeralaNattuvarthaLatest NewsNews

ഭ​ർ​ത്താ​വ് കു​ത്തി പ​രി​ക്കേ​ൽ​പി​ച്ചു : യുവതി ഗു​രു​ത​രാവസ്ഥയിൽ ആശുപത്രിയിൽ

പൊ​ട്ട​ൻ​കാ​ട് തെ​ങ്ങും​പ​ള്ളി​യി​ൽ ജോ​ഷി​യു​ടെ ഭാ​ര്യ ഷി​ജി (44)ക്കാ​ണ് പ​രി​ക്കേ​റ്റ​ത്

കു​ഞ്ചി​ത്ത​ണ്ണി: ഭ​ർ​ത്താ​വ് ക​ത്തി​കൊ​ണ്ടു കു​ത്തി പ​രി​ക്കേ​ൽ​പി​ച്ചതിനെ തുടർന്ന്​ ​ഗുരുതരമായി പരിക്കേറ്റ ഭാ​ര്യ​യെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊ​ട്ട​ൻ​കാ​ട് തെ​ങ്ങും​പ​ള്ളി​യി​ൽ ജോ​ഷി​യു​ടെ ഭാ​ര്യ ഷി​ജി (44)ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Read Also : ഇന്ത്യൻ ഉപയോക്താക്കൾക്ക് ട്വിറ്റർ ബ്ലൂ ടിക്ക് സജീവമായി നിലനിർത്താം, പ്രതിമാസ സബ്സ്ക്രിപ്ഷൻ നിരക്കുകൾ പ്രഖ്യാപിച്ചു

ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ​യാ​ണ് സം​ഭ​വം. പൊ​ട്ട​ൻ​കാ​ട് അ​ക്ഷ​യ സെ​ന്‍റ​റി​ൽ ജോ​ലി ചെ​യ്യു​ന്ന ഷി​ജി ജോ​ലി​ ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്കു വ​രു​മ്പോ​ൾ റോ​ഡ​രി​കി​ൽ ക​ലു​ങ്കി​ന​ടി​യി​ൽ ഒ​ളി​ച്ചി​രു​ന്ന ഭ​ർ​ത്താ​വ് ജോ​ഷി ക​ത്തി​കൊ​ണ്ട് ഷി​ജി​യു​ടെ വ​യ​റ്റി​ലും നെ​ഞ്ചി​ലും കു​ത്തു​ക​യാ​യി​രു​ന്നു.

നിലവിളി ​കേ​ട്ട് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രാ​ണ് ഷി​ജി​യെ ആം​ബു​ല​ൻ​സി​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. കു​ഞ്ചി​ത്ത​ണ്ണി​യി​ലെ വ​ർ​ക്ക്ഷോ​പ്പ് ഉ​ട​മ​യാ​യ ജോ​ഷി​യും ഷി​ജി​യും ത​മ്മി​ൽ കു​ടും​ബ​ക​ല​ഹം പ​തി​വാ​യി​രു​ന്നെ​ന്നു നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button