Latest NewsNewsBusiness

മികച്ച പ്രകടനം കാഴ്ചവച്ച് സൂചികകൾ, വ്യാപാരം നേട്ടത്തിൽ അവസാനിപ്പിച്ചു

നിഫ്റ്റി 22 പോയിന്റ് ഉയർന്ന് 17,894- ലാണ് വ്യാപാരം അവസാനിപ്പിച്ചത്

ആഭ്യന്തര സൂചികകൾ കുതിച്ചുയർന്നതോടെ നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ബിഎസ്ഇ സെൻസെക്സ് 142 പോയിന്റാണ് ഉയർന്നത്. ഇതോടെ ഇതോടെ, സെൻസെക്സ് 60,806- ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 22 പോയിന്റ് ഉയർന്ന് 17,894- ലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം, മിഡ്ക്യാപ് സൂചിക 0.1 ശതമാനവും, സ്മോൾക്യാപ് സൂചിക 0.15 ശതമാനവും ഇടിവ് നേരിട്ടു.

എച്ച്‌ഡിഎഫ്‌സി ലൈഫ്, ബജാജ് ട്വിൻസ്, ഇൻഡസ്‌ഇൻഡ് ബാങ്ക്, ഏഷ്യൻ പെയിന്റ്‌സ്, എസ്‌ബിഐ ലൈഫ്, ഇൻഫോസിസ്, ദിവിസ് ലാബ്‌സ്, ഒഎൻജിസി തുടങ്ങിയവയുടെ ഓഹരികൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അതേസമയം, അദാനി എന്റർപ്രൈസസ്, അദാനി പോർട്ട്‌സ്, ഹീറോ മോട്ടോകോർപ്പ്, സിപ്ല, ജെഎസ്ഡബ്ല്യു സ്റ്റീൽ, ഭാരതി എയർടെൽ, സൺ ഫാർമ, യുപിഎൽ, അൾട്രാടെക് സിമന്റ്, എച്ച്‌ഡിഎഫ്‌സി, ബജാജ് ഓട്ടോ, ടാറ്റ മോട്ടോഴ്‌സ് എന്നിവയുടെ ഓഹരികൾക്ക് നേരിയ തോതിൽ മങ്ങലേറ്റു.

Also Read: മകളുടെ പക്കല്‍ നിന്ന് പ്രെഗ്നന്‍സി കിറ്റുകൾ കണ്ടെടുത്തു: മകളുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മാതാപിതാക്കള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button