തിരുവനന്തപുരം: പശുഹഗ് ചര്‍ച്ച ചെയ്യുന്ന സമയത്ത് മന്ത്രിയുടെ ആ ഫോട്ടോ അടിക്കുറിപ്പുകള്‍ പോലും ഇല്ലാതെ കണ്ടപ്പോള്‍ തെറ്റിദ്ധരിച്ചാണ് പോസ്റ്റ് ചെയ്തതെന്ന് ശ്രീജ നെയ്യാറ്റിന്‍കര. മന്ത്രി ചിഞ്ചുറാണിയുടെ നേതൃത്വത്തില്‍ ‘പടവ് ‘എന്ന പേരില്‍ മണ്ണുത്തി വെറ്റിനറി കോളേജില്‍ ഫെബ്രുവരി 10 മുതല്‍ 15 വരെ സംഘടിപ്പിക്കുന്ന സംസ്ഥാന ക്ഷീര സംഗമത്തിന്റെ പ്രചരാണാര്‍ത്ഥമാണ് മന്ത്രി പശുക്കുട്ടിയെ എടുത്ത് നില്‍ക്കുന്ന ഫോട്ടോയെന്ന് മനസിലാക്കുന്നു. നീതികേടാണ് ചെയ്തത് എന്ന പൂര്‍ണ്ണ ബോധ്യത്തോടെ മന്ത്രി ചിഞ്ചുറാണിയോട് നിരുപാധികം ക്ഷമ ചോദിക്കുന്നു എന്ന് ശ്രീജ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..
തിരുത്ത് …
‘മന്ത്രി ചിഞ്ചുറാണിയ്‌ക്കെതിരെയിട്ട പോസ്റ്റ് പിന്‍വലിക്കുന്നു ….
കേരളത്തില്‍ മൃഗപരിപാലനത്തിന്റേയും ഡയറി ഡവലപ്മെന്റിന്റേയും ചുമതലയുള്ള മന്ത്രി ചിഞ്ചുറാണിയുടെ നേതൃത്വത്തില്‍ ‘പടവ് ‘എന്ന പേരില്‍ മണ്ണുത്തി വെറ്റിനറി കോളേജില്‍ ഫെബ്രുവരി 10 മുതല്‍ 15 വരെ സംഘടിപ്പിക്കുന്ന സംസ്ഥാന ക്ഷീര സംഗമത്തിന്റെ പ്രചരാണാര്‍ത്ഥമാണ് മന്ത്രി പശുക്കുട്ടിയെ എടുത്ത് നില്‍ക്കുന്ന ഫോട്ടോയെന്ന് മനസിലാക്കുന്നു’. …
‘മാത്രമല്ല കേന്ദ്രസര്‍ക്കാരിന്റെ പശുഹഗിനെ കുറിച്ചുള്ള പ്രഖ്യാപനം വരും മുന്‍പാണ് മന്ത്രി ആ ഫോട്ടോ ഇട്ടതെന്നും മനസിലാക്കുന്നു. പശുഹഗ് ചര്‍ച്ച ചെയ്യുന്ന സമയത്ത് മന്ത്രിയുടെ ആ ഫോട്ടോ അടിക്കുറിപ്പുകള്‍ പോലും ഇല്ലാതെ കണ്ടപ്പോള്‍ തെറ്റിദ്ധരിച്ചാണ് പോസ്റ്റ് ചെയ്തത്.
പോസ്റ്റ് ചെയ്ത ശേഷം ഒരു മീറ്റിങ്ങില്‍ കയറുകയും ചെയ്തു. പിന്നീട് നടന്ന ചര്‍ച്ചകള്‍ ശ്രദ്ധയില്‍ പെട്ടതുമില്ല. ഇപ്പോഴാണ് ചിലരുടെ മെസേജുകളും ഫോണ്‍ കാളുകളും ശ്രദ്ധയില്‍പ്പെട്ടത്. കൂടാതെ ശ്രീജിത്തേട്ടന്റെ Sreejith Divakaran പോസ്റ്റും കണ്ടു.നീതികേടാണ് ചെയ്തത് എന്ന പൂര്‍ണ്ണ ബോധ്യത്തോടെ മന്ത്രി ചിഞ്ചുറാണിയോട് നിരുപാധികം ക്ഷമ ചോദിക്കുന്നു’.
പ്രത്യേക ശ്രദ്ധയ്ക്ക് ..
മന്ത്രിക്കെതിരെയുള്ള എന്റെ പോസ്റ്റ് കോപ്പി പേസ്റ്റ് ചെയ്തവര്‍ ദയവായി ഡിലീറ്റ് ചെയ്യുക …
Post Your Comments