Latest NewsKeralaNews

അധികാരത്തിലിരുന്ന് അഹങ്കരിക്കുകയും സുഖിക്കുകയുമാണ് മുഖ്യമന്ത്രി: ഷാഫി പറമ്പിൽ

തിരുവനന്തപുരം: ഇന്ധന സെസ് പിൻവലിക്കാത്തത് ഭരണകൂട നെറികേടാണെന്ന് യൂത്ത് കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ എംഎൽഎ. നികുതി ഭീകരതയാണ് കേരളത്തിൽ നടക്കുന്നതെന്നും സഭയ്ക്ക് അകത്തും ഇതിനെതിരെ പുറത്തതും ശക്തമായ സമരങ്ങൾ തുടരുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

പാവപ്പെട്ടവന് ഒരു ആനുകൂല്യങ്ങളും നൽകാൻ സർക്കാരിന് സാധിച്ചിട്ടില്ലെന്നും കേരളം കണ്ടത്തിൽ വച്ച് ഏറ്റവും ഈഗോ നിറഞ്ഞ മുഖ്യമന്ത്രിയാണ് ഇപ്പോൾ അധികാരത്തിലിരിക്കുന്നത് എന്നും അദ്ദേഹം തുറന്നടിച്ചു. ജനങ്ങൾക്ക് ലഭ്യമാക്കേണ്ട നീതിയെക്കാൾ, ജനങ്ങളോട് നിറവേറ്റേണ്ട കടമായേക്കാൾ അവനവന്റെ ഈഗോയ്ക്കും അഹങ്കാരത്തിനും പ്രാധാന്യം കൊടുക്കുന്ന ഭരണാധികാരിയാണ് കേരളത്തിലേത്. അത് ജനങ്ങൾക്ക് ബോധ്യപ്പെടുമെന്നും ഷാഫി വിമർശിച്ചു.

‘പമ്പിൽ പോയി എണ്ണയടിക്കുന്നവനും കടയിൽ പോയി അരി വാങ്ങുന്നവനും അവന്റെ ബുധിമുട്ട് മനസിലാകും. അധികാരത്തിലിരുന്ന് അഹങ്കരിക്കുകയും സുഖിക്കുകയുമാണ് മുഖ്യമന്ത്രി. തെരുവിൽ ശക്തമായ യുവജന സമരങ്ങൾ സംഘടിപ്പിക്കും. ജനങ്ങളെ സംഘടിപ്പിച്ച് അവരുടെ കാര്യങ്ങൾ അറിയിക്കാനുള്ള സൗകര്യങ്ങൾ ഏര്‍പ്പെടുത്തും’- ഷാഫി വിമർശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button