News

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീഡിപ്പിച്ചു : പ്രതിക്ക് 18 വർഷം കഠിന തടവും പിഴയും

മ​ടി​ക്കൈ ഉ​മി​ച്ചി​യി​ലെ വി​നോ​ദ് കു​മാ​​റി​നെ​യാ​ണ് കോ​ട​തി ശി​ക്ഷി​ച്ച​ത്

കാ​ഞ്ഞ​ങ്ങാ​ട്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ കേ​സി​ൽ പ്ര​തി​ക്ക് 18 വ​ർ​ഷം ക​ഠി​ന ത​ട​വും ഒ​ന്ന​ര ല​ക്ഷം രൂ​പ പി​ഴ​യും ശിക്ഷ വിധിച്ച് കോടതി. മ​ടി​ക്കൈ ഉ​മി​ച്ചി​യി​ലെ വി​നോ​ദ് കു​മാ​​റി​നെ​യാ​ണ് കോ​ട​തി ശി​ക്ഷി​ച്ച​ത്. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ ര​ണ്ടു​വ​ർ​ഷം അ​ധി​ക ത​ട​വും അ​നു​ഭ​വി​ക്ക​ണമെന്നും കോടതി ഉത്തരവിൽ പറയുന്നു.

Read Also : കാസർഗോഡ് നഗരത്തിലെ സ്വകാര്യ ബസുകളിൽ ക്ലീനർമാരായി സ്‌കൂൾ വിദ്യാര്‍ഥികള്‍: നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

2013-ൽ ആണ് കേസിനാസ്പദമായ സംഭവം. ​പ​ല ദി​വ​സ​ങ്ങ​ളി​ലാ​യി മ​ടി​ക്കൈ കോ​തോ​ട്ട് പാ​റ​യി​ൽ ആ​ളൊ​ഴി​ഞ്ഞ വീ​ട്ടി​ൽ കൊണ്ടുവന്ന് വി​നോ​ദ് കു​മാ​ർ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. കാ​സ​ർ​​ഗോഡ് അ​ഡീ​ഷ​ന​ൽ ഡി​സ്ട്രി​ക്ട് സെ​ഷ​ൻ​സ് കോ​ട​തി (ഒ​ന്ന്) ജ​ഡ്ജി എ. ​മ​നോ​ജാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

നീ​ലേ​ശ്വ​രം പൊ​ലീ​സ് ആണ് കേസ് ര​ജി​സ്റ്റ​ർ ചെ​യ്തത്. കേ​സി​ൽ ആ​ദ്യം അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത് ഡി​വൈ.​എ​സ്.​പി​യാ​യി​രു​ന്ന ഹ​രി​ശ്ച​ന്ദ്ര നാ​യി​ക്ക് ആ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button