Latest NewsNewsLife Style

പ്രണയം പോലെ പരിശുദ്ധം: ജീവിതപങ്കാളിയിൽ ഏറ്റവും ഇഷ്ടമായ ഗുണങ്ങൾ പങ്കുവെച്ച് യുവതി

ലോകത്തെ ഏറ്റവും മനോഹരമായ വികാരമാണ് പ്രണയം. എന്നാൽ പ്രണയം കൂടുതൽ മനോഹരമാകുന്നത് നമുക്ക് യോജിച്ച പങ്കാളിയെ ലഭിക്കുമ്പോഴാണ്. പ്രണയത്തിലെ ഓരോ നിമിഷങ്ങളും നമുക്ക് ആസ്വദിക്കാൻ കഴിയണമെങ്കിൽ യോജിച്ച പങ്കാളി ഉണ്ടായിരിക്കണം. പ്രണയം പോലെ തന്നെ പരിശുദ്ധമായിരിക്കണം പങ്കാളിയും. ജീവിതത്തിന്റെ സുഖവും ദുഃഖവും സന്തോഷവും സങ്കടവും എല്ലാം ഒരുമിച്ച് പങ്കുവയ്‌ക്കേണ്ടവരാണ് പ്രണയിതാക്കൾ. ഇതിനോടൊപ്പം തന്നെ പരസ്പര സ്‌നേഹവും ബഹുമാനവും വിശ്വാസവും ഒക്കെ ഉണ്ടായിരിക്കണം. സ്വന്തം ഇഷ്ടങ്ങൾ ഒരിക്കലും പങ്കാളിയുടെ മേൽ അടിച്ചേൽപ്പിക്കരുത്. സ്വന്തം ഇഷ്ടങ്ങൾ പങ്കാളിയുടെ മേൽ അടിച്ചേൽപ്പിച്ചാൽ അത് അവരെ സമ്മർദ്ദത്തിലേക്ക് നയിക്കുകയും ബന്ധം കൂടുതൽ വഷളാകുകയും ചെയ്യും.

എന്റെ പ്രണയം പോലെ തന്നെ പരിശുദ്ധമാണ് എനിക്ക് ലഭിച്ച ജീവിത പങ്കാളിയും. ഏതൊരു വ്യക്തിയും തന്റെ ജീവിതപങ്കാളിയിൽ നിന്നും ആഗ്രഹിക്കുന്ന നിരവധി ഗുണങ്ങൾ അദ്ദേഹത്തിനുണ്ട്. രണ്ട് വ്യത്യസ്തമായ സാഹചര്യങ്ങളിൽ നിന്നും എത്തിയവരാണ് ഞങ്ങൾ. ജനിച്ചതും വളർന്നതും ജീവിച്ചതും രണ്ട് സാഹചര്യങ്ങളിൽ. അതിനാൽ തന്നെ ഞങ്ങളുടെ ഇഷ്ടങ്ങളും മുൻഗണനകളുമെല്ലാം വ്യത്യസ്തമാണ്. എന്നാൽ, ഇതൊന്നും ഞങ്ങളുടെ പ്രണയത്തെ ബാധിച്ചിട്ടില്ല. എന്റെ വ്യക്തിത്വത്തിൽ ഉറച്ച് നിൽക്കാനും എന്റെ നിലപാടുകൾ ഉയർത്തിപ്പിടിക്കാനും അദ്ദേഹത്തിൽ നിന്നും ലഭിക്കുന്ന പിന്തുണയാണ് ഇതിന് കാരണം. ഞാൻ അദ്ദേഹത്തിൽ ഏറ്റവും അധികം ഇഷ്ടപ്പെടുന്ന ഗുണവും അതാണ്.

എന്റെ ഇഷ്ടങ്ങളിലും താത്പര്യത്തിലും കൈകടത്താൻ അദ്ദേഹം ഒരിക്കലും ശ്രമിച്ചിട്ടില്ല. ഞാൻ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും അദ്ദേഹം നൽകുന്ന പിന്തുണ എനിക്ക് വളരെയധികം ആത്മവിശ്വാസം നൽകാറുണ്ട്. എനിക്ക് ഒരിക്കലും കഴിയില്ല എന്ന് വിശ്വസിച്ചിരുന്ന പല കാര്യങ്ങളും വിജയകരമായി പൂർത്തിയാക്കാൻ അദ്ദേഹം നൽകിയ പ്രോത്സാഹനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. ചെറിയ ചെറിയ പിണക്കങ്ങളും പരിഭവങ്ങളും ഉണ്ടാകുമ്പോൾ അത് പരിഹരിക്കാനായി അദ്ദേഹം സ്വീകരിക്കുന്ന മാർഗങ്ങളും എനിക്ക് ഏറെ ഇഷ്ടമാണ്. വലിയ പ്രശ്‌നമെന്ന് ഞാൻ കരുതിയിരുന്ന പല കാര്യങ്ങളും വളരെ ലളിതമായി അദ്ദേഹം പരിഹരിക്കും. സ്‌നേഹം മാത്രം നിറഞ്ഞ ഒരു മനസാണ് അദ്ദേഹത്തിന്റേത്. തിരിച്ച് ഒന്നും പ്രതീക്ഷിക്കാതെയാണ് അദ്ദേഹം എന്നെ സ്‌നേഹിക്കുന്നതും. എന്നും എപ്പോഴും ഈ സ്‌നേഹവും കരുതലും എന്റെ കൂടെ ഉണ്ടാകണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ജീവിതം ഇത്രയേറെ മനോഹരമാക്കിയ എന്റെ ജീവിത പങ്കാളിയ്ക്ക് ഹൃദയം നിറഞ്ഞ പ്രണയദിനാശംസകൾ നേരുന്നു.

നീതു.എൽ.ആർ

shortlink

Related Articles

Post Your Comments

Related Articles


Back to top button