കൊല്ലം: സംസ്ഥാന യുവജന ക്ഷേമ കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം അമ്മയോടൊപ്പം കൊല്ലത്തെ ഫോര്‍ സ്റ്റാര്‍ റിസോർട്ടിൽ താമസിച്ചെന്ന വിവാദത്തില്‍ പ്രതികരണവുമായി റിസോര്‍ട്ട് ഉടമ ഡാര്‍വിന്‍ ക്രൂസ്. ചിന്ത ജെറോം കുടുംബ സുഹൃത്താണെന്നും സ്ഥാപനം നിശ്ചയിച്ച വാടക നല്‍കിയാണ് ചിന്ത താമസിച്ചതെന്നും തങ്കശേരിയിലെ ഡി ഫോര്‍ട്ട് റിസോര്‍ട്ട് ഉടമ പറഞ്ഞു. ചിന്തയുടെ അമ്മയെ ചികിത്സിക്കുന്നത് തന്റെ ഭാര്യയാണെന്നും കൂട്ടിച്ചേർത്തു.
‘നിയമങ്ങള്‍ പാലിച്ചാണ് സ്ഥാപനം നടത്തുന്നത്. തീരദേശ പരിപാലന നിയമം ഉൾപ്പെടെ ഒരു നിയമവും ലംഘിച്ചിട്ടില്ല. അതേ സമയം രാഷ്ട്രീയ വിവാദങ്ങളില്‍ റിസോര്‍ട്ടിനെ ഉള്‍പ്പെടുത്തിയതില്‍ ആശങ്കയുണ്ടെന്ന് പറഞ്ഞു. രാഷ്ട്രീയ കാരണങ്ങളാൽ വിവാദം സൃഷ്ടിക്കുമ്പോള്‍, പണം മുടക്കി സ്ഥാപനം നടത്തുന്ന തന്നെ പോലുള്ള പ്രവാസികളെ ദയവായി ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.ഡാര്‍വിന്‍ ക്രൂസ് വിശദീകരിച്ചു.
ചിന്ത കുടുംബത്തോടൊപ്പം കൊല്ലത്തെ ഫോര്‍ സ്റ്റാര്‍ ഹോട്ടലില്‍ ഒന്നേമുക്കാല്‍ വര്‍ഷംതാമസിച്ചെന്നും ഇവരുടെ സാമ്പത്തിക സ്രോതസ്സ് പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് വിജിലന്‍സിനും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിനും പരാതി നല്‍കിയിരുന്നു. പ്രതിദിനം എണ്ണായിരത്തി അഞ്ഞൂറ് രൂപയാണ് ഈ അപാര്‍ട്‌മെന്റിന്റെ വാടകയെന്നും ഇക്കണക്കില്‍ 38 ലക്ഷത്തോളം രൂപ ചിന്ത ഹോട്ടലിന് നല്‍കേണ്ടി വന്നുവെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.
അതേസമയം അമ്മയുടെ ആയുര്‍വേദ ചികിത്സയ്ക്കായാണ് ഹോട്ടലില്‍ താമസിച്ചതെന്ന വിശദീകരണവിമായി ചിന്തയും രംഗത്തെത്തിയിരുന്നു. അമ്മയുടെ ചികിത്സാ സമയത്താണ് റിസോര്‍ട്ടില്‍ താമസിച്ചതെന്നും അറ്റാച്ച്ഡ് ബാത്‌റൂമില്ലാത്തതിനാല്‍ സ്വന്തം വീട് പുതുക്കി പണിയുന്ന സമയമായിരുന്നു അതെന്നുമാണ് ചിന്ത ജെറോമിന്റെ വിശദീകരണം. ഇരുപതിനായിരം രൂപയാണ് വാടകയിനത്തില്‍ നല്‍കിയത്.
‘കൗ ഹഗ് ഡേ’ ആണെന്ന കാര്യം പശുവിന് അറിയാമോ? ഈ പ്രണയദിനം അവള്‍ക്കൊപ്പം: നിറയെ ട്രോള്‍
തന്റെ സാലറിക്കൊപ്പം അമ്മയുടെ പെന്‍ഷന്‍ തുകയുമുപയോഗിച്ചാണ് വാടക നല്‍കിയതെന്നും ചിന്ത വ്യക്തമാക്കി. റിസോര്‍ട്ടുകാര്‍ ആവശ്യപ്പെട്ട ഇരുപതിനായിരം രൂപയാണ് നല്‍കിയത്. അമ്മയുടെ ചികിത്സയ്ക്കാണ് പ്രാധാന്യം നല്‍കിയതെന്നും തന്റെ സ്വകര്യ വിവരങ്ങള്‍ പുറത്തു പറയുന്നതില്‍ ദുഃഖമുണ്ടെന്നും ചിന്ത കൂട്ടിച്ചേര്‍ത്തു.
Post Your Comments