ന്യൂഡല്‍ഹി: അമേഠിയില്‍ മെഡിക്കല്‍ കോളേജ് നിര്‍മ്മിക്കാന്‍ ഏറ്റെടുത്ത ഭൂമിയില്‍ രാഹുല്‍ ഗാന്ധിയുടെ കുടുംബം നിര്‍മ്മിച്ചത് സ്വന്തം അതിഥി മന്ദിരമണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കഴിഞ്ഞദിവസം ലോക്‌സഭയില്‍ നടത്തിയ പ്രസംഗത്തിലാണ് മന്ത്രി വിവരങ്ങള്‍ പുറത്തുവിട്ടത്.1981-ലാണ് മെഡിക്കല്‍ കോളേജ് നിര്‍മ്മിക്കാനെന്ന പേരില്‍ അമേഠിയിലെ പ്രശസ്തമായ ഫൗണ്ടേഷന്‍ സ്ഥലം പാട്ടത്തിന് എടുത്തത്. 40- ഏക്കര്‍ സ്ഥലം 623- രൂപയ്ക്കാണ് പാവപ്പെട്ട കര്‍ഷകരില്‍ നിന്ന് സ്വന്തമാക്കിയത്. ഈ ഭൂമിയിലാണ് ഗാന്ധി കുടുംബത്തിന്റെ അമേഠിയിലെ അതിഥി മന്ദിരം സ്ഥിതി ചെയ്യുന്നത്. 40 ഏക്കര്‍ സ്ഥലത്തിന് 632- രൂപ എന്നത് ഗാന്ധി കുടുംബത്തിന് മാത്രം സ്വന്തമായ മാജിക്കാണെന്ന് സ്മൃതി ഇറാനി പറഞ്ഞു.
Read Also:നയനയുടെ ദുരൂഹ മരണം, മുറിയില്‍ അജ്ഞാതനായ ഒരാളുടെ സാന്നിധ്യം ഉണ്ടായിരുന്നുവെന്ന് സംശയം
‘മുപ്പത് വര്‍ഷത്തോളം അമേഠിയിലെ പാവപ്പെട്ട ജനങ്ങളെ മെഡിക്കല്‍ കോളേജ് നിര്‍മ്മിച്ചു നല്‍കുമെന്ന് പറഞ്ഞ് ഗാന്ധി കുടുംബം പറ്റിച്ചു. ഒടുവില്‍ ബിജെപി അധികാരത്തിലെത്തിയതിന് ശേഷമാണ് മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമായത്. അത്യാധുനിക ചികിത്സ ലഭ്യമാക്കുന്ന മെഡിക്കല്‍ ആശുപത്രി 290- കോടി രൂപ മുടക്കിയാണ് നിര്‍മ്മിച്ചത്. കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്ന കാലത്ത് മതിയായ ചികിത്സ ലഭിക്കാതെ നിരവധിപേര്‍ അമേഠിയില്‍ മരണപ്പെട്ടിരുന്നു’, മന്ത്രി പറഞ്ഞു.
Post Your Comments