Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsIndia

യുപിഎയുടെ 10 വർഷം കുംഭകോണങ്ങളുടേത്: ഇന്ത്യയുടെ പുരോഗതിയിൽ വേദനിക്കുന്നവർ ആത്മപരിശോധന നടത്തണമെന്ന് പ്രധാനമന്ത്രി

ഡൽഹി: രാജ്യത്തിന്റെ വളർച്ചയിൽ ചിലർ നിരാശരാണെന്നും തുടർച്ചയായ ജനവിധിയാണ് ഈ നിരാശയ്ക്കു കാരണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ പുരോഗതിയിൽ വേദനിക്കുന്നവർ ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭയിൽ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയിലാണ് പ്രധാനമന്ത്രിഇക്കാര്യം വ്യക്തമാക്കിയത്.

യുപിഎ സർക്കാരിന്റെ അഴിമതികൾ എണ്ണിപ്പറഞ്ഞ പ്രധാനമന്ത്രി, യുപിഎയുടെ പത്തുവർഷം കുംഭകോണങ്ങളുടേതെന്നാണെന്നും വ്യക്തമാക്കി. വളരേണ്ട കാലത്ത് 2ജി അഴിമതി നടത്തി. ഇന്ത്യയ്ക്ക് ഇന്നു സുസ്ഥിരതയുണ്ട്. അവരുടെ കാലത്ത് ഭീകരപ്രവർത്തനം ഉണ്ടായിരുന്നു. തൊഴിലില്ലായ്മ രൂക്ഷമായിരുന്നു. വിലക്കയറ്റവും തൊഴിലില്ലായ്മയും പഴങ്കഥയായി.

മുത്തൂറ്റ് ഫിനാന്‍സ്: സെക്വേവേഡ് റിഡീമബിള്‍ നോണ്‍ കണ്‍വെര്‍ട്ടബിള്‍ ഡിബഞ്ചറുകളുടെ വിതരണം ഫെബ്രുവരി 8 മുതൽ ആരംഭിക്കും

‘മോദിക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ചാൽ വഴിതെളിയുമെന്ന് ചിലർ കരുതുന്നു. രാജ്യസേവനത്തിനായി സമർപ്പിച്ച ജീവിതമാണിത്. വ്യാജ ആരോപണങ്ങൾ രാജ്യം തള്ളും,’ പ്രധാനമന്ത്രി വ്യക്തമാക്കി.

രാഷ്ട്രപതി ദ്രൗപദി മുർമുവിനെ ചിലർ ജാതിപ്പേര് വിളിച്ച് അപമാനിച്ചുവെന്നും പാർലമെന്റിൽ രാഷ്ട്രപതിയുടെ പ്രസംഗം തടസ്സപ്പെടുത്താൻ ശ്രമിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇതിലൂടെ വെറുപ്പിന്റെ രാഷ്ട്രീയം പുറത്തുവന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button