തിരുവനന്തപുരം: ഭൂകമ്പത്തിൽ കനത്ത നാശനഷ്ടങ്ങൾ സംഭവിച്ച തുർക്കിക്ക് ദുരിതാശ്വാസ സഹായമായി കേരള സർക്കാർ. തുർക്കിക്ക് ദുരിതാശ്വാസ സഹായമായി 10 കോടി രൂപ ബജറ്റിൽ അനുവദിച്ചതായി നിയമസഭയിൽ ബജറ്റ് ചർച്ചയ്ക്കു നൽകുന്ന മറുപടിയിൽ ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു.
കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് 10 കോടിയും അഷ്ടമുടിക്കായൽ ശുചീകരണത്തിന് 5 കോടിയും അനുവദിച്ചിട്ടുണ്ട്. അങ്കണവാടി, ആശാ പ്രവർത്തകർക്ക് ശമ്പളക്കുടിശ്ശികയും അനുവദിച്ചു. അതേസമയം, അധിക വിഭവ സമാഹരണത്തിൽ മാറ്റമില്ലെന്നും ബജറ്റിൽ പ്രഖ്യാപിച്ച നികുതി നിർദ്ദേശങ്ങളിൽ മാറ്റില്ലെന്നും കെഎൻ ബാലഗോപാൽ പറഞ്ഞു.
സാമ്പത്തിക അസ്ഥിരത: പിരിച്ചുവിടൽ നടപടിയുമായി സൂം
സമരം കിടന്ന് നികുതി കുറപ്പിച്ചെന്നു വരുത്താൻ പ്രതിപക്ഷം ശ്രമിച്ചുവെന്നും നികുതി വർധനവില്ലാതെ സംസ്ഥാനത്തിനു മുന്നോട്ടു പോകാനാകില്ലെന്നും മന്ത്രി പറഞ്ഞു. 60 ലക്ഷത്തിലധികം കുടുബങ്ങളുടെ സുരക്ഷയ്ക്കും കേരളത്തിന്റെ മുന്നോട്ടുപോക്കിനും നികുതി പരിഷ്കരണങ്ങൾ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments