KeralaLatest NewsNews

‘കൗ ഹഗ് ഡേ’ ആണെന്ന കാര്യം പശുവിന് അറിയാമോ? ഈ പ്രണയദിനം അവള്‍ക്കൊപ്പം: നിറയെ ട്രോള്‍

കോട്ടയം: ഈ വര്‍ഷത്തെ പ്രണയ ദിനം ചിരിയുടെ മാലപ്പടക്കമായി മാറുകയാണ്. വാലന്റൈന്‍സ് ദിനം ‘പശു ആലിംഗന ദിന’മായി ആചരിക്കാന്‍ കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡ് നിര്‍ദ്ദേശം നല്‍കിയതോടെ സമൂഹ മാധ്യമങ്ങളില്‍ തലങ്ങും വിലങ്ങും ട്രോളും ചിരിയും നിറയുകയാണ് ‘കൗ ഹഗ് ഡേ’ ആണെന്ന കാര്യം പശുവിന് അറിയാമോ എന്നതാണ് മുഖ്യമായ ചോദ്യം. പശു കുത്തിയാല്‍ നഷ്ടപരിഹാരം ലഭിക്കുമോ എന്ന ചോദ്യം കോണ്‍ഗ്രസ് നേതാക്കള്‍തന്നെ ഉയര്‍ത്തുന്നു. ഇതിനൊപ്പം ഒന്നരക്കൊമ്പിയെ തേടി നടക്കുന്ന പശുവിനെ കളഞ്ഞ പാപ്പിയും വൈറലാണ്.

Read Also: മുഖ്യമന്ത്രിക്ക് ഇരട്ടച്ചങ്കല്ല എത്ര ചങ്കുണ്ടെങ്കിലും വര്‍ദ്ധിപ്പിച്ച സെസ് പിന്‍വലിക്കേണ്ടി വരും: പികെ ഫിറോസ്

മൃഗങ്ങളോടുള്ള അനുകമ്പ വളര്‍ത്തുകയാണു ‘കൗ ഹഗ് ഡേ’ ലക്ഷ്യമിടുന്നത് എന്നാണ് വിശദീകരണം. ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും പ്രാദേശിക സമ്പദ്വ്യവസ്ഥയുടെയും നട്ടെല്ലാണ് പശുവെന്നും ബോര്‍ഡ് അറിയിച്ചു. കൗ ഹഗ് ഡേ ആചരിക്കാനായി പുറത്തിറക്കിയ സര്‍ക്കുലറില്‍ പാശ്ചാത്യ സംസ്‌കാരത്തിന്റെ അതിപ്രസരം ഇന്ത്യന്‍ സമൂഹത്തിലുണ്ടെന്നും മൃഗ സംരക്ഷണ ബോര്‍ഡ് കുറ്റപ്പെടുത്തുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button