പേരൂർക്കട: യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. കൊല്ലം സ്വദേശി സജീവ്കുമാർ (48) ആണ് പിടിയിലായത്. അമ്പലമുക്ക് സ്വദേശി അനിൽകുമാറിന് (43) ആണ് കുത്തേറ്റത്.
ഞായറാഴ്ച രാത്രി അമ്പലമുക്കിലെ വീട്ടിലായിരുന്നു സംഭവം. അനിൽകുമാർ തന്റെ മകളെ കാണുന്നതിനു വേണ്ടിയാണ് അമ്പലമുക്കിലെ മുൻ ഭാര്യയുടെ വീട്ടിലെത്തിയത്. ഇതിനിടെ സജീവുമായി വാക്കുതർക്കം ഉണ്ടാകുകയും ഇയാൾ അനിൽകുമാറിനെ കുത്തിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു. അനിൽകുമാർ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Read Also : ഹോണ്ട: ചരിത്രം തിരുത്തിയെഴുതുന്നു, അടുത്ത വർഷം മുതൽ ഇന്ത്യൻ വിപണിയിൽ ഇലക്ട്രിക് സ്കൂട്ടറുകൾ പുറത്തിറക്കും
അനിൽകുമാർ വിവാഹമോചനം നേടിയ ആൾ ആണെങ്കിലും മകളെ കാണുന്നതിനുവേണ്ടി ഇടയ്ക്കിടെ വരുമായിരുന്നു. ഇയാളുടെ മുൻ ഭാര്യയുടെ രണ്ടാം ഭർത്താവാണ് സജീവെന്ന് പേരൂർക്കട പൊലീസ് പറഞ്ഞു.
പേരൂർക്കട സിഐ സൈജുനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post Your Comments