Latest NewsNewsTechnology

ഗോവയിലെ ബീച്ചുകളിൽ സുരക്ഷയൊരുക്കാൻ എഐ റോബോട്ട്, അപകട മേഖലകളിൽ നിരീക്ഷണം ഉറപ്പുവരുത്തും

ഗോവയുടെ തീരപ്രദേശത്ത് വിനോദസഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്

സഞ്ചാരികളുടെ പറുദീസയായ ഗോവയിലെ ബീച്ചുകളിൽ സുരക്ഷയൊരുക്കാൻ ആർട്ടിഫിഷ്യൽ ഇന്റിലിജൻസ് അധിഷ്ഠിത റോബോട്ടിന്റെ സേവന പ്രയോജനപ്പെടുത്തുന്നു. സർക്കാർ നിയോഗിച്ച ലൈഫ് ഗാർഡ് സേവന ഏജൻസിയുടെ റിപ്പോർട്ടുകൾ പ്രകാരം, എഐ അധിഷ്ഠിത റോബോട്ടായ ‘ഓറസ്’ ആണ് ഗോവയുടെ തീരങ്ങളിൽ നിരീക്ഷണം ഉറപ്പുവരുത്തുന്നത്. കൂടാതെ, എഐ കേന്ദ്രീകൃത മോണിറ്ററിംഗ് സിസ്റ്റമായ ട്രൈറ്റണിന്റെ സേവനവും പ്രയോജനപ്പെടുത്തുന്നതാണ്.

നിലവിൽ, ഗോവയുടെ തീരപ്രദേശത്ത് വിനോദസഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിൽ സുരക്ഷാ പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് എഐ റോബോട്ടിന്റെ സഹായം തേടിയിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ വടക്കൻ ഗോവയിലെ മിരാമർ ബീച്ചിലാണ് ഓറസ് റോബോട്ടിന്റെ സേവനം ഉറപ്പുവരുത്തിയിട്ടുള്ളത്. അതേസമയം, തെക്കൻ ഗോവയിലെ ബെയ്ന, വെൽസാവോ, ബെനൗലിം, ഗാൽഗിബാഗ്, വടക്കൻ ഗോവയിലെ മോർജിം എന്നിവിടങ്ങളിൽ ട്രൈറ്റണിന്റെ സേവനം ലഭ്യമാണ്.

Also Read: ഇടത് സർക്കാർ സംസ്ഥാനത്തെ ജനങ്ങളെ ചൂഷണം ചെയ്യുകയായിരുന്നു, ത്രിപുരയുടെ മുഖഛായ മാറ്റിയത് ബിജെപി: രാജ്‌നാഥ് സിംഗ്

shortlink

Related Articles

Post Your Comments

Related Articles


Back to top button