പനാജി: ഗോവയിലെ ബീച്ചില്‍ വെച്ച് വിദേശ വനിത ബലാത്സംഗത്തിനിരയായതായി റിപ്പോര്‍ട്ട്. 42 കാരിയായ ബ്രിട്ടീഷ് സ്വദേശിനിയാണ് ആക്രമിക്കപ്പെട്ടത്. തെക്കന്‍ ഗോവയിലെ പാലോളം ബീച്ചിലായിരുന്നു സംഭവം.
കാനക്കോണ റെയില്‍വേ സ്റ്റഷനില്‍ നിന്നും പാലോളത്തില്‍ വാടകക്കെടുത്ത താമസ്ഥലത്തേക്ക് പോകവേയാണ് യുവതി പീഡനത്തിനിരയായത്. യുവതി നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അജ്ഞാതരായ വ്യക്തികള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
യുവതിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. സംഭവത്തില്‍ ഐപിസി സെക്ഷന്‍ 376 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും സംശയം ഉള്ളവരുടെ ലിസ്റ്റ് തയ്യാറാക്കിയതായും പൊലീസ് ഇന്‍സ്പെക്ടര്‍ രാജേന്ദ്ര പ്രഭുദേശി പറഞ്ഞു.
Post Your Comments