പനാജി: ഗോവ ബീച്ചുകളിലെ പരസ്യ മദ്യപാനം തടയാൻ കർശന നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ബീച്ചുകളില്‍ കൂടുതല്‍ പോലീസിനെ നിയോഗിക്കുമെന്നും മദ്യപാനം കര്‍ശനമായി തടയുമെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ദിവസം മോര്‍ജിം ബീച്ചില്‍ രണ്ടുപേര്‍ മുങ്ങി മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു തീരുമാനം. ശനിയാഴ്ചയാണ് തെക്കന്‍ ഗോവയിലെ മോര്‍ജിം ബീച്ചില്‍ രണ്ടു വിനോദസഞ്ചാരികള്‍ മുങ്ങിമരിച്ചത്. കര്‍ണാടകയിലെ ബല്‍ഗാം സ്വദേശികളായ രണ്ടു യുവാക്കളാണ് മരിച്ചത്. മദ്യലഹരിയിലാണ് ഇവര്‍ മുങ്ങിമരിച്ചതെന്നാണ് റിപ്പോർട്ട്.
Post Your Comments