പനാജി: സെൽഫി എടുക്കുന്നതിനിടെ തിരയിൽപ്പെട്ട് വിനോദസഞ്ചാര മരിച്ചു. തമിഴ്‍നാട്ടിൽ നിന്ന് വിനോദസഞ്ചാരത്തിനായി ഗോവയിൽ എത്തിയവരാണ് അപകടത്തിപ്പെട്ടത്. ബാഗാ ബീച്ചിൽ കഴിഞ്ഞ ദിവസമായിരുന്നു അപകടം ഉണ്ടായത്. പാറക്കെട്ടുകൾക്ക് ഇടയിൽ നിന്ന് സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ കൂറ്റൻ തിരമാലയിൽപ്പെടുകയായിരുന്നു. മൂന്ന് പേരാണ് തിരയിൽപ്പെട്ടത്. ഇതിൽ രണ്ടു പേർ നീന്തിക്കയറി. കാണാതായ യുവവിന്റെ മൃതദേഹം ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ കണ്ടെത്തി.
ALSO READ: വീണ്ടും സെൽഫി ദുരന്തം : വിദ്യാർഥിക്ക് ദാരുണാന്ത്യം
തമിഴ്‌നാട് വെല്ലൂർ സ്വദേശി ദിനേശ് കുമാർ (28)ആണ് മരിച്ചത്.മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേയ്ക്ക് മാറ്റി. കഴിഞ്ഞ ദിവസം തന്നെ ഗോവയിൽ മറ്റൊരു ഭീച്ചിൽ താഴ്‍നാട് സ്വദേശി മുങ്ങി മരിച്ചു. സൂര്യോദയം കാണാനെത്തിയ യുവാവ് തിരയപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു സംഭവം. ശശികുമാർ വാസൻ(33) ആണ് മരിച്ചത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
Post Your Comments