
ചവറ: ദേശീയപാതയില്‍ നിയന്ത്രണം വിട്ട സ്കൂട്ടര്‍ മറിഞ്ഞ് യുവാവ് മരിച്ചു. പന്മന വടക്കുംതല മേക്ക് തൊടിയില്‍ മേല്‍ വിജയകൃഷ്ണന്റേയും പ്രീതയുടെയും മകന് ശ്രീക്കുട്ടനാണ് (22) മരിച്ചത്.
തിങ്കളാഴ്ച പുലര്‍ച്ചെ ഇടപ്പള്ളിക്കോട്ടയ്ക്ക് സമീപമായിരുന്നു അപകടം നടന്നത്. സമീപത്തെ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള കലാ പരിപാടി കണ്ടിട്ട് വീട്ടിലേക്ക് സ്കൂട്ടറില്‍ വരുന്നതിനിടയില്‍ നിയന്ത്രണം വിട്ട സ്കൂട്ടര്‍ മറിയുകയായിരുന്നു.
ബംഗളൂരുവിൽ ബിഎസ്സി നഴ്സിംഗ് നാലാം വര്‍ഷം പഠിക്കുകയായിരുന്ന ശ്രീക്കുട്ടന് ഇന്നലെ ബംഗളൂരൂവിലേക്ക് പോകാനിരിക്കവേയാണ് അപകടം സംഭവിച്ചത്.
മൃതദേഹം പൊലീസ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് കൈമാറി.
Post Your Comments