
ലോകത്തിലെ തന്നെ ഏറ്റവും മികച്ച തൊഴിൽ ദാതാവെന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യുഎസ്ടി. ഇന്ത്യ, യുഎസ്, മെക്സിക്കോ, യുകെ, തായ്‌വാൻ, മലേഷ്യ, ഫിലിപ്പീൻസ്, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിലെ മികച്ച തൊഴിൽ ദാതാവെന്ന നേട്ടമാണ് ഇത്തവണയും കരസ്ഥമാക്കിയിരിക്കുന്നത്. കൂടാതെ, തുടർച്ചയായ രണ്ടാം തവണയും വടക്കേ അമേരിക്ക, ഏഷ്യാ പസഫിക് മേഖലകൾക്കുള്ള ടോപ്പ് എംപ്ലോയീസ് ഇൻസ്റ്റിറ്റ്യൂട്ട് ‘ബ്ലൂ സീൽ സർട്ടിഫിക്കേഷൻ’ ലഭിച്ചിട്ടുണ്ട്.
രണ്ട് ഭൂഖണ്ഡങ്ങളിലെ ബ്ലൂ സീൽ സർട്ടിഫിക്കേഷനാണ് യുഎസ്ടി കരസ്ഥമാക്കിയത്. ഇതോടൊപ്പം യുകെയിലെ മികച്ച തൊഴിൽ ദാതാക്കളുടെ പട്ടികയിൽ ഏഴാം സ്ഥാനത്തേക്ക് യുഎസ്ടി മുന്നേറിയിട്ടുണ്ട്. ജീവനക്കാരുടെ പ്രവർത്തനം, തൊഴിൽ അന്തരീക്ഷം, തൊഴിൽ വൈഭവം, പഠനം, ക്ഷേമം, തൊഴിൽ വൈവിധ്യം തുടങ്ങി 20-ലധികം മാനദണ്ഡങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ലോകത്തിലെ മികച്ച തൊഴിൽ ദാതാക്കളെ തിരഞ്ഞെടുക്കുന്നത്.
Post Your Comments