
ആറ്റിങ്ങൽ: മാതാവിന് നേരെയുള്ള അതിക്രമം ചോദ്യം ചെയ്ത യുവതിയെയും അമ്മയെയും മർദിച്ച സംഭവത്തിലെ പ്രതി പിടിയിൽ. പെരുമാതുറ കശാലക്കകം തെരുവിൽ കൈവിളാകം വീട്ടിൽ അൻസിലി (31)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
Read Also : തുര്‍ക്കിയിലേയ്ക്ക് മരുന്നും ഭക്ഷണവുമായി പോയ ഇന്ത്യന്‍ വിമാനത്തിന് വ്യോമപാത നിഷേധിച്ച് പാകിസ്ഥാന്
റൂറൽ ജില്ല പൊലീസ് മേധാവിയുടെ പ്രത്യേക നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഡിവൈ.എസ്.പി ജി. ബിനുവിന്റെ മേൽനോട്ടത്തിൽ ആയിരുന്നു അന്വേഷണം. ചിറിയിൻകീഴ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മുകേഷ് ജി.ബി, സബ് ഇൻസ്പെക്ടർ മനു. ആർ, പൊലീസ് ഓഫീസർമാരായ ബിനു, സവാദ്, അഹമ്മദ് എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments