ജാർഖണ്ഡ്: ജാർഖണ്ഡിൽ സ്ഫോടനം. ചൈബാസ മേഖലയാലാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റു. ചൈബാസ പ്രദേശത്ത് 60-ഓളം സിആർപിഎഫ് സേനാംഗങ്ങൾ പരിശോധന നടത്തുന്നതിനിടെയാണ് സ്ഫോടനം നടന്നത്. ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് സ്ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചത്.
Read Also: പോലീസിനെ നോക്കുകുത്തിയാക്കി ആര്‍എസ്എസ് ശാഖയിലേക്ക് കൊലവിളി മുദ്രാവാക്യവുമായി ഡിവൈഎഫ്ഐ മാര്‍ച്ച്
സ്ഫോടനത്തിന് പിന്നാലെ മേഖലയിൽ ജാഗ്രതയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. ജോക്പാനി, നവ്തോലി, ലത്തേഹാർ വനമേഖലയിൽ കോബ്ര 209 സംഘത്തിന്റെയും ജാർഖണ്ഡ് പോലീസിന്റെയും സംയുക്ത സംഘം തിരച്ചിൽ ആരംഭിച്ചുവെന്ന് ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ ദിവസവും ജാർഖണ്ഡിൽ സ്ഫോടനം നടന്നിരുന്നു. ജോക്പാനിയിലെ വനമേഖലയിൽ നടത്തിയ തിരച്ചിലിനിടെ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് മൂന്ന് സിആർപിഎഫ് ഉദ്യോഗസ്ഥർക്കാണ് അന്ന് പരിക്കേറ്റത്. നക്സൽ ബാധിത മേഖലകളിൽ പരിശോധനയും സുരക്ഷയും ശക്തമാക്കാനാണ് സിആർപിഎഫിന്റെ തീരുമാനം.
Post Your Comments