UAELatest NewsNewsInternationalGulf

ഭൂചലനം: സിറിയൻ, തുർക്കി പ്രസിഡന്റുമാരുമായി ഫോണിൽ സംസാരിച്ച് യുഎഇ പ്രസിഡന്റ്

അബുദാബി: തുർക്കി പ്രസിഡന്റുമായും സിറിയൻ പ്രസിഡന്റുമായും ഫോണിൽ ബന്ധപ്പെട്ട് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. സിറിയയിലും തുർക്കിയിലും ഭൂചലനം ഉണ്ടായ സാഹചര്യത്തിലാണ് യുഎഇ പ്രസിഡന്റ് ഇരുവരോടും ഫോണിൽ സംസാരിച്ചത്. ഇരുരാജ്യങ്ങൾക്കും അദ്ദേഹം യുഎഇയുടെ പിന്തുണ വാഗ്ദാനം ചെയ്തു.

Read Also: വരനെ കാണാതായതോടെ പറഞ്ഞുറപ്പിച്ച മുഹൂര്‍ത്തത്തില്‍ യുവതിയുടെ കഴുത്തില്‍ മിന്നുകെട്ടി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍

ഭൂചലനത്തിൽ മരണപ്പെട്ടവർക്ക് അദ്ദേഹം അനുശോചനം അറിയിച്ചു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. തുർക്കിയ്ക്കും, സിറിയയ്ക്കും യുഎഇ പ്രസിഡന്റ് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. രാജ്യങ്ങൾക്ക് എല്ലാ സഹായവും നൽകുമെന്നും അദ്ദേഹം ഉറപ്പു നൽകി.

തുർക്കിയിലുണ്ടായ ഭൂചലനത്തിൽ 912 പേരാണ് മരിച്ചത്. അയ്യായിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. തുർക്കിയുടെ തെക്കുകിഴക്കൻ മേഖലയായ ഗാസിയാൻടെപ്പിന് സമീപം പസാർസിക്കിലാണ് ആദ്യ ഭൂചലനം ഉണ്ടായത്. രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നതിനിടെയാണ് തുർക്കിയെ നടുക്കി രണ്ടാം ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്‌കെയിലിൽ 7.5 തീവ്രതയാണ് റിക്ടർ സ്‌കെയിലിൽ രേഖപ്പെടുത്തിയത്. ആദ്യ പ്രഭവ കേന്ദ്രത്തിൽ നിന്നും കിലോമീറ്ററുകൾ മാത്രം അകലെയാണ് രണ്ടാം ചലനം അനുഭവപ്പെട്ടത്.

Read Also: പ്രവാസികൾക്ക് ആശ്വാസ നടപടി: ഇഖാമ കാലാവധി പൂർത്തിയാക്കിയ ഇന്ത്യക്കാർക്ക് എക്‌സിറ്റ് നിബന്ധനകൾ ലഘൂകരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button