അങ്കാറ: തുര്‍ക്കിയിലും സിറിയയിലുമായി 600ൽ അധികം ആളുകളെ ദുരന്തത്തിലേക്കു തള്ളിവിട്ട ഭൂകമ്പത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ബഹുനില കെട്ടിടങ്ങള്‍ സെക്കന്‍ഡുകള്‍ക്കകം നിലംപൊത്തുന്ന വിഡിയോകളാണ് സാമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.
തുര്‍ക്കിയുടെ തെക്കുകിഴക്കന്‍ മേഖലയായ ഗാസിയാന്‍ടെപ്പിന് സമീപം പസാര്‍സിക്കിലാണ് ആദ്യ ഭൂചലനം ഉണ്ടായത്. തെക്കന്‍ തുര്‍ക്കി കേന്ദ്രീകരിച്ചുണ്ടായ ഭൂകമ്പത്തില്‍ തുര്‍ക്കിയിലും സിറിയയിലുമായി 600ൽ അധികം ആളുകൾ മരിച്ചതായി സ്ഥിരീകരിച്ചു. ആയിരത്തി എഴുന്നൂറിലേറെ കെട്ടിടങ്ങള്‍ ഭൂകമ്പത്തില്‍ നിലം പൊത്തി. ഇവയില്‍ പലതിലും ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
7.4 Earthquake in Turkey very badly shaken pic.twitter.com/6PdBtfL3E9
— Salih Taşalan (@salih453226) February 6, 2023
സഹോദര പുത്രനുമായുള്ള ഭാര്യയുടെ അവിഹിത ബന്ധം കണ്ടെത്തിയ ഭര്‍ത്താവിനെ ഇല്ലാതാക്കി യുവതി
പ്രാദേശിക സമയം പുലര്‍ച്ചെ 4.17 നാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തെക്കു കിഴക്കന്‍ തുര്‍ക്കിയില്‍ അനുഭവപ്പെട്ടത്. 15 മിനിറ്റിന് ശേഷം റിക്ടര്‍ സ്‌കെയിലില്‍ 6.7 രേഖപ്പെടുത്തിയ തുടര്‍ചലനവുമുണ്ടായി. ആളുകള്‍ ഉറങ്ങിക്കിടക്കുന്നതിനിടെ, ഭൂകമ്പം ഉണ്ടായതാണ് മരണസംഖ്യ വര്‍ധിക്കാന്‍ ഇടയാക്കിയത്. തുർക്കിയുടെ അയല്‍ രാജ്യങ്ങളായ ലെബനന്‍, സിറിയ, സൈപ്രസ് എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. ഇവിടങ്ങളിലും നിരവധി കെട്ടിടങ്ങള്‍ ഭൂകമ്പത്തില്‍ നിലംപൊത്തി.
Post Your Comments