Latest NewsIndiaInternational

മോദിയുടെ ക്ഷണം സ്വീകരിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഇന്ത്യയിലേക്ക്: രണ്ട് പതിറ്റാണ്ടിന് ശേഷമുള്ള സന്ദര്‍ശനം!

സുഡാൻ: മാർപാപ്പ അടുത്ത വർഷം ഇന്ത്യയിലേക്ക്. അടുത്ത വർഷം ഇന്ത്യ സന്ദർശിക്കുമെന്ന് അദ്ദേഹം മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി ആയി പറഞ്ഞു. സുഡാൻ സന്ദർശനത്തിന് ശേഷം മടങ്ങുമ്പോഴാണ് മാർപാപ്പയുടെ പ്രതികരണം. ലോക യുവത്വദിനാചരണത്തിന്റെ ഭാഗമായി ഓഗസ്റ്റ് ആദ്യം പോര്‍ച്ചുഗലിലെ ലിസ്ബണ്‍ സന്ദര്‍ശിക്കുമെന്നും അറിയിച്ചു.

കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പോപ്പിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. ക്ഷണം ഫ്രാൻസീസ് മാർപാപ്പ സ്വീകരിക്കുകയും ചെയ്തിരുന്നു. ഇന്ത്യയുടെ ക്ഷണം വലിയ സമ്മാനമായിട്ടാണ് കാണുന്നതെന്ന് മാര്‍പാപ്പ പ്രതികരിച്ചതായി വിദേശ കാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ സിംഗ്ല വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു.

രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ഒരു മാർപാപ്പ ഇന്ത്യയിൽ എത്തുന്നത്. 1999 ൽ ജോൺപോൾ രണ്ടാമൻ മാർപാപ്പ ആണ് അവസാനമായി ഇന്ത്യയിൽ എത്തിയത്. സെപ്റ്റംബറില്‍ ഫ്രാന്‍സിലെ മാര്‍സെല്ലിയില്‍ നടക്കുന്ന ബിഷപ്പുമാരുടെ സമ്മേളനത്തിലും പങ്കെടുക്കും. മംഗോളിയ സന്ദര്‍ശിച്ചാല്‍, അവിടെയെത്തുന്ന ആദ്യ മാര്‍പാപ്പയാകും പോപ്പ് ഫ്രാന്‍സിസ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button