കൊച്ചി പുതുവൈപ്പിലെ എൽപിജി ഇറക്കുമതി ടെർമിനൽ മാർച്ച് അവസാന വാരത്തോടെ പ്രവർത്തനമാരംഭിക്കുമെന്ന് റിപ്പോർട്ട്. കേരളത്തിലും തമിഴ്നാട്ടിലും പാചകവാതകം സുലഭമാക്കാൻ ലക്ഷ്യമിടുന്ന ഈ പദ്ധതിയുടെ നടപടിക്രമങ്ങൾ അന്തിമ ഘട്ടത്തിലാണ്. ഒട്ടനവധി സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിലാണ് പദ്ധതി ഇക്കൊല്ലം യാഥാർത്ഥ്യമാകുന്നത്.
1,236 കോടി രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചത്. പദ്ധതിയുടെ നടപടിക്രമങ്ങൾ 96.1 ശതമാനം പൂർത്തിയായിട്ടുണ്ട്. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ നേതൃത്വത്തിൽ 2016- ലാണ് നിർമ്മാണം ആരംഭിച്ചതെങ്കിലും, എൽപിജി ടെർമിനൽ വിരുദ്ധ സമിതിയുടെ പ്രതിഷേധത്തെ തുടർന്ന് 2017-ൽ പ്രവർത്തനം താൽക്കാലികമായി നിർത്തുകയായിരുന്നു.
Also Read: ഏഴു വയസുകാരനെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു; അമ്മയുടെ അറസ്റ്റ് ഇന്ന്
കപ്പലിൽ ദ്രവരൂപത്തിൽ എത്തിക്കുന്ന പാചകവാതകം സംഭരണികളിൽ സൂക്ഷിച്ച് വാതകരൂപത്തിലാക്കി പൈപ്പ് ലൈനിൽ തമിഴ്നാട്ടിലെ സേലം വരെ എത്തിച്ച് സിലിണ്ടറിൽ നിറച്ച് വിതരണം ചെയ്യുന്നതാണ് പദ്ധതി. പുതുവൈപ്പ് മുതൽ സേലം വരെ 498 മീറ്ററാണ് പൈപ്പ് ലൈൻ. കേരളത്തിന്റെ മുഴുവൻ എൽപിജി ആവശ്യവും നിറവേറ്റാൻ സാധിക്കുന്ന പദ്ധതി കൂടിയാണിത്. പ്രതിവർഷം നികുതി വരുമാനം ഏകദേശം 300 കോടി രൂപയാണ് പദ്ധതിയിൽ നിന്നും പ്രതീക്ഷിക്കുന്നത്.
Post Your Comments