KeralaLatest NewsNews

ഏഴു വയസുകാരനെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു; അമ്മയുടെ അറസ്റ്റ് ഇന്ന്‌ 

ഇടുക്കി: കുമളിക്കടുത്ത് അട്ടപ്പള്ളത്ത് ഏഴു വയസ്സുകാരനെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച അമ്മയെ ഇന്ന് അറസ്റ്റ് ചെയ്യും.

പൊള്ളലേറ്റ വയസ്സുകാരന്റെ മൊഴി ഇന്നലെ പോലീസ് രേഖപ്പെടുത്തിയിരുന്നു. സംഭവത്തില്‍ അമ്മക്കെതിരെ കേസെടുക്കുകയും ചെയ്തു.

അട്ടപ്പളളം ലക്ഷം വീട് കോളനിയിൽ താമസിക്കുന്ന 7 വയസ്സുകാരന് ആണ് പൊള്ളലേറ്റത്. ചൈൽഡ് വെൽഫെയർ കമ്മിറ്റിയെയും പൊലീസ് വിവരം അറിയിച്ചിട്ടുണ്ട്. അടുത്ത വീട്ടിൽ നിന്നും ടയർ എടുത്തതിനാണ് അമ്മ ശിക്ഷിച്ചതെന്നാണ് കുട്ടി പറഞ്ഞത്. രണ്ട് കൈയ്ക്കും, കാലിനും പൊള്ളലേറ്റ് ചികിത്സയിലുള്ള ഏഴ് വയസ്സുകാരന്റെ ആരോഗ്യനില തൃപ്തികരമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button