ഇടുക്കി: കുമളിക്കടുത്ത് അട്ടപ്പള്ളത്ത് ഏഴു വയസ്സുകാരനെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച അമ്മയെ ഇന്ന് അറസ്റ്റ് ചെയ്യും.
പൊള്ളലേറ്റ വയസ്സുകാരന്റെ മൊഴി ഇന്നലെ പോലീസ് രേഖപ്പെടുത്തിയിരുന്നു. സംഭവത്തില്‍ അമ്മക്കെതിരെ കേസെടുക്കുകയും ചെയ്തു.
അട്ടപ്പളളം ലക്ഷം വീട് കോളനിയിൽ താമസിക്കുന്ന 7 വയസ്സുകാരന് ആണ് പൊള്ളലേറ്റത്. ചൈൽഡ് വെൽഫെയർ കമ്മിറ്റിയെയും പൊലീസ് വിവരം അറിയിച്ചിട്ടുണ്ട്. അടുത്ത വീട്ടിൽ നിന്നും ടയർ എടുത്തതിനാണ് അമ്മ ശിക്ഷിച്ചതെന്നാണ് കുട്ടി പറഞ്ഞത്. രണ്ട് കൈയ്ക്കും, കാലിനും പൊള്ളലേറ്റ് ചികിത്സയിലുള്ള ഏഴ് വയസ്സുകാരന്റെ ആരോഗ്യനില തൃപ്തികരമാണ്.
Post Your Comments