അബുദാബി: പരിസ്ഥിതി സംരക്ഷണത്തിന് രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. 26-ാമത് ദേശീയ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. യുഎഇ ദേശീയ പരിസ്ഥിതി ദിനം ആചരിക്കുന്ന വേളയിൽ, നിലവിലെയും ഭാവി തലമുറയുടെയും പ്രയോജനത്തിനായി നൂതനമായ പദ്ധതികളുമായി മുന്നോട്ട് പോകാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് അദ്ദേഹം പറഞ്ഞു.
Read Also: ചൈനീസ് ആപ്പുകൾക്കെതിരെ വീണ്ടും കേന്ദ്രസർക്കാർ നടപടി: 232 ബെറ്റിങ്, ലോണ്‍ ആപ്പുകൾ കൂടി നിരോധിച്ചു
കൂടുതൽ സുസ്ഥിരമായ ഒരു ഭാവിക്കായി ഒരുമിക്കാൻ ലോകത്തെ ക്ഷണിക്കുന്നു. ഈ നിർണായക പ്രവർത്തനം കോപ് 28-ൽ തുടരും. ദേശീയ പരിസ്ഥിതി ദിനം ആഘോഷിക്കുന്നത് പ്രകൃതി വിഭവങ്ങളും അവയുടെ ആവാസവ്യവസ്ഥയും ജൈവ വൈവിധ്യവും സംരക്ഷിക്കാനുള്ള ശ്രമങ്ങളെ ഉയർത്തിക്കാട്ടുന്നുവെന്ന് കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രി മറിയം അൽംഹെരി വ്യക്തമാക്കി. 2023 നെ ‘സുസ്ഥിരതയുടെ വർഷമായി’ ശൈഖ് മുഹമ്മദാണ് പ്രഖ്യാപിച്ചത്.
Post Your Comments