ErnakulamLatest NewsKeralaNattuvarthaNews

‘മലബാറിൽ തീവ്രവാദി നേതാക്കളുടെ പ്രഭാഷണങ്ങൾ പ്രവർത്തകരിൽ എത്തിക്കാൻ പോപ്പുലർ ഫ്രണ്ട് സ്വീകരിച്ചത് കാശ്മീർ മാതൃക’

കൊച്ചി: കേരളത്തിൽ ഇസ്ലാമിക വൽ‌കരണത്തിന് പോപ്പുലർ ഫ്രണ്ട് സ്വീകരിച്ചത് കാശ്മീർ മാതൃകയെന്ന് വ്യക്തമാക്കി കേന്ദ്ര ഏജൻസികൾ. ഭീകര സംഘടനകൾ കാശ്മീരിലേതിന് സമാനമായി പ്രാദേശിക കേബിൾ ഓപ്പറേറ്റർമാരെ ഉപയോഗിച്ച് കേരളത്തിലും തീവ്രവാദ പ്രചരണം നടത്തിയതായി കേന്ദ്ര എജൻസികൾ അറിയിച്ചു. എൻഐഎ അറസ്റ്റു ചെയ്ത പോപ്പുലർ ഫ്രണ്ട് നേതാക്കളെ ചോദ്യം ചെയ്തതിൽ നിന്നും അവരുടെ വീടുകളിൽ നടത്തിയ റെയ്ഡുകളിൽ നിന്നും ഇതിന് ആധാരമായ തെളിവുകൾ ലഭിച്ചിട്ടുണ്ട്.

കേന്ദ്രത്തിൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷമാണ് കാശ്മീരിലെ കേബിൾ ഓപ്പറേറ്റർമാർക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. അതിന് മുൻപ് പാക് ടിവി ചാനലുകളുടെ അനധികൃത സംപ്രേഷണം കാശ്മീരിലെ കേബിൾ ചാനൽ ശ്യംഖലയിലൂടെ ലഭ്യമായിരുന്നു. പ്രാദേശിക കേബിൾ ശൃംഗല വഴിയാണ് ലഷ്‌കറെ തായ്ബ ഉൾപ്പെടെയുള്ള തീവ്രവാദ സംഘടനാ നേതാക്കളുടെ പ്രഭാഷണങ്ങൾ കശ്മീരിലെ മുസ്ലിം യുവാക്കളിലേക്കെത്തിയിരുന്നത്.

കുവൈത്ത് സന്ദർശിച്ച് സൗദി വിദേശകാര്യമന്ത്രി

ഇതേ രീതിയിൽ മലബാർ മേഖലയിൽ നിരോധിത വിദേശ ചാനൽ പരിപാടികളും തീവ്രവാദി നേതാക്കളുടെ പ്രഭാഷണങ്ങളും ജനങ്ങളിലെത്തിക്കാൻ പോപ്പുലർ ഫ്രണ്ട് പ്രാദേശിക കേബിൾ ശൃംഖല ഉപയോഗിക്കുകയായിരുന്നു. ഇതിനായി പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പലയിടത്തും ലോക്കൽ കേബിൾ ഓപ്പറേറ്റർമാരായതായും ഇതിനു മുതൽ മുടക്കാൻ പോപ്പുലർ ഫ്രണ്ടിന്റെ സാമ്പത്തിക സഹായം ലഭിച്ചതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button