കൊല്ലം: ഞാന്‍ ചാകാന്‍ പോകുന്നുവെന്ന് സന്ദേശം അയച്ച് വീട്ടമ്മ ജീവനൊടുക്കി. കോട്ടപ്പുറം സ്വദേശി ഷീലയാണ് മരിച്ചത്. കൊല്ലത്താണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് കോട്ടപ്പുറം പച്ചയില്‍ മന്‍മഥ വിലാസത്തില്‍ നിതിനെ (കുട്ടായി-32) പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ മര്‍ദ്ദനത്തെ തുടര്‍ന്നാണ് കോട്ടപ്പുറം സ്വദേശി ഷീല ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു. നിതിനെതിരെ മര്‍ദ്ദനത്തിനും ആത്മഹത്യ പ്രേരണക്കുറ്റത്തിനുമാണ് കേസെടുത്തിരിക്കുന്നത്.
മരിക്കുന്നതിനു മുന്‍പ് ഷീല മരുമകള്‍ക്ക് അയച്ച സന്ദേശത്തില്‍ മര്‍ദനത്തെ കുറിച്ച് പറയുന്നുണ്ട്. തുടര്‍ന്ന് പൊലീസ് നല്‍കിയ പരാതിയിലാണ് നിതിന്‍ അറസ്റ്റിലാവുന്നത്. ‘എന്നെ കുട്ടായി അടിച്ചു. ഞാന്‍ ചാവാന്‍ പോകുന്നു.’ എന്നാണ് മരുമകള്‍ക്ക് അയച്ച സന്ദേശം. മകനോട് പറയേണ്ടെന്നും സന്ദേശത്തില്‍ പറഞ്ഞിരുന്നു.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ച ഷീല മുത്തശ്ശിയെ കാണാന്‍ പോയപ്പോള്‍ നിതിന്‍ തടഞ്ഞു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ബന്ധുക്കളുടെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചക്കിടയിലാണ് പ്രതി വീട്ടമ്മയെ ക്രൂരമായി മര്‍ദ്ദിച്ചത്. ഇതിന് പിന്നാലെയാണ് ഷീല വീടിനടുത്തുള്ള റബര്‍ തോട്ടത്തില്‍ ജീവനൊടുക്കിയത്. വീട്ടമ്മയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഷീല ബന്ധുക്കള്‍ക്ക് അയച്ച ശബ്ദ സന്ദേശം പുറത്തു വന്നത്. പിന്നാലെ അസ്വാഭാവിക മരണത്തിന് കടയ്ക്കല്‍ പൊലീസ് കേസെടുത്തു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ മര്‍ദ്ദനം സ്ഥിരീകരിച്ചു.
Leave a Comment